3 Jan 2013

ജീവിക്കുന്ന അനേകം ജ്യോതിമാര്‍ക്ക് - ഭാഗം 2

ഈ എഴുത്തിന്റെ ഭാഗം - 1  ഇവിടെ വായിക്കാം.

ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണം നടക്കുന്നത് അവരുടെ അനുഭവങ്ങള്‍ , ചുറ്റും കാണുന്ന കാഴ്ച്ചകള്‍ എന്നിവയില്‍ നിന്നാണ്‌ . അതും പ്രധാനമായി ഇത് നടക്കുന്നത് 18 വയസ്സിനു മുമ്പെയാണെന്നു തന്നെ പറയാം . അപ്പൊ അതില്‍ വീട്ടുകാര്‍ക്കുള്ള പങ്ക് എത്രയെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. അങ്ങനെയെങ്കില്‍ ഈ കാലഘട്ടത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ ക്കുറിച്ച് ആലോചിച്ചു നോക്കൂ്‌ . അത് ഓരോ പെണ്‍കുട്ടിയുടെയും ഭാവി ജീവിതത്തെ എത്ര മാത്രം ബാധിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഇനി 18 വയസ്സു കഴിഞ്ഞാലോ..
നമ്മള്‍ ഈ ലോകത്തെ പലപ്പോഴും ഒറ്റക്കു തന്നെ നേരിടേണ്ടിയിരിക്കുന്നു....

ഇവിടെയും ഞാന്‍ കണ്ട കാഴ്ചകള്‍ സ്ത്രീ - പുരുഷ അസമത്വം കാണിക്കുന്നതായിരുന്നു.

പ്രായം: 18 - 22

അങ്ങനെ ഞാന്‍ കോയമ്പത്തൂരിലെ എഞ്ചിനീയറിംഗ് കോളേജിലെത്തി. അവിടെ സഹപാഠിയെ പോലും ചരക്കെന്നു വിളിച്ച് ചിരിക്കുന്നവരെ ഞാന്‍ കണ്ടൂ. നേരില്‍ കാണൂമ്പോള്‍ നല്ലവന്‍ .. പെണ്‍കുട്ടിയുടെ അടുത്ത് നിന്നു മാറിയാല്‍ പിന്നെ "അവള്‍ വേണമെങ്കില്‍ നിന്നു തരുംട്ടോ.. ഒന്നു ശ്രമിച്ചോടാ " എന്നൊക്കെ പറയുന്നവരെ കണ്ടു. എല്ലാവരും ഇത്തരക്കാരെന്നു ഞാന്‍ പറയുന്നില്ലെങ്കിലും കൂട്ടുകാരുടെ മുന്നില്‍ താന്‍ പോരിമ കാണിക്കാനായി പലപ്പോഴും നല്ലവരായ പെണ്‍കുട്ടികളുടെ പേരുകള്‍ വലിച്ചിഴക്കപ്പെടുന്നതു കണ്ടു. ഇവിടെ പെണ്‍കുട്ടികളുടെ ഇടയിലും ഞാന്‍ യൂദാസുമാരെ കണ്ടിരുന്നു പക്ഷെ കൂടുതല്‍ ആണുങ്ങളായിരുന്നു. സ്വയം സംഭവമാണെന്നു ധരിച്ച് തങ്ങളെ വലിയ ആളായി കണക്കാക്കാത്തവരുമായി തല്ലു കൂടുന്ന ഈഗോ വീരന്മാര്‍ . കൂക്കലായാലും കോളേജ്‌ വികൃതികള്‍ ആയാലും തങ്ങള്‍ ചെയ്താല്‍ ശരി. എന്നാല്‍ മറ്റുള്ളവര്‍ ചെയ്താല്‍ അതിലോളം വലിയ കുറ്റമില്ല എന്നു കരുതിയ വിഡ്ഢികള്‍ . പക്ഷെ ഇതൊന്നുമല്ല എന്നെ ചൊടിപ്പിച്ചത്. 

ഞങ്ങളുടെയെല്ലാം സുഹൃത്തായ ഒരു പെണ്‍കുട്ടി. രൂപ എന്നു വിളിക്കാം. അവള്‍ ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളൂമായും നല്ല സൌഹൃദത്തില്‍ തന്നെ. എല്ലാവര്‍ക്കും എപ്പോഴും ഉപകാരം ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന അവള്‍ നൃത്തത്തിലും ഉണ്ടായിരുന്നു. അങ്ങനെ ഒരു ആഘോഷ സമയത്ത് ദ്രുത താളത്തിലുള്ള ഒരു സിനിമാപാട്ടിനു നൃത്തം വെക്കാന്‍ അവളുള്‍പ്പടെ 7 പേര്‍ വേദിയില്‍ കയറി. ഇവര്‍ കോളേജില്‍ ഏറ്റവും നന്നായി്‌ നൃത്തം ചെയ്യുന്ന സംഘം ആയിരുന്നു. നീളമുള്ള ബ്ലൌസും പാവാടയും പിന്നെ മാറിലൂടെ ഒരു ദുപ്പട്ടയും ആയിരുന്നു വേഷം.  എന്നാല്‍ നൃത്തത്തിനിടയില്‍ ഈ കുട്ടിയുടെ ദുപ്പട്ട സ്ഥാനം തെറ്റി. ഇതാര്‍ക്കും സംഭവിക്കാം. എങ്കിലും അധികം പതറാതെ അവള്‍ ദുപ്പട്ട ശരിയാക്കിയശേഷം നൃത്തം തീര്‍ത്തു. 

എന്നാല്‍ പിറ്റേന്ന് ക്ലാസില്‍ എത്തിയപ്പോള്‍ എന്റെയും അവളുടെയും സുഹൃത്തുക്കള്‍ എന്നു കരുതിയിരുന്നവര്‍ എന്നെ നേരിട്ടത് രൂപയുടെ 'സ്ട്രക്ചറിനെ'ക്കുറിച്ച് സംസാരിച്ചായിരുന്നു. നാണമില്ലെ സുഹൃത്തിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എന്നു ചോദിച്ച എന്നോട് "അതിനെന്താ അവള്‍ പെണ്ണല്ലേ" എന്നാണവര്‍ പറഞ്ഞത്. ഇപ്പോള്‍ നിങ്ങള്‍ ഡെല്ഹിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജ്യോതി എന്ന പെണ്‍ക്കുട്ടിയെക്കുറിച്ച് സങ്കടപ്പെടുന്നു. ഇവിടെ രൂപയും മറ്റൊരു ജ്യോതി തന്നെ. നിങ്ങളോ ? ആ 6 ക്രൂരന്‍മാരില്‍ നിന്നു ഒട്ടും വ്യത്യസ്തരല്ല എന്നു മനസ്സിലാക്കുക ..
നിങ്ങള്‍ക്കിന്നു പണ്ടു ചെയ്ത പ്രവൃത്തികളില്‍ ശരിക്കും ദു:ഖം തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലെങ്കിലും ആന്‍ - പെണ്‍ അസമത്വം കാണിക്കാതിരിക്കുക. പരസ്പരം ബഹുമാനത്തോടെ കുട്ടികളെ വളരാന്‍ സഹായിക്കുക. 'ആണ്‍കുട്ടികള്‍ കരയില്ല പെണ്‍കുട്ടികളല്ലേ കരയുക' എന്നതു പോലെ വളരെ നിര്‍ദോഷം എന്നു നിങ്ങള്‍ക്കു തോന്നിയേക്കാവുന്ന ഇത്തരം വാക്കുകള്‍ പറഞ്ഞു പെണ്‍കുട്ടികള്‍ കരയേണ്ടവരാണെന്നു സമര്‍ത്ഥിക്കാതിരിക്കുക. 

കമ്പ്യൂട്ടര്‍ ലാബില്‍ ഇരിക്കുമ്പോ ഭാനു എന്ന സുഹൃത്തിനോട് ചാറ്റ് വിന്‍ഡോവിലൂടെ "നിന്റെ ഒരു രാത്രിക്കു എന്തു വില വരുമെന്നു' ചോദിച്ച പ്രവീണിനെ എനിക്കറിയാം. 'നിന്റെ അനിയത്തിയും ഞാനും ഒരേ വില തന്നെയാണ്‌ നിശ്ചയിച്ചിരിക്കുന്നത്' എന്നു പറഞ്ഞപ്പോള്‍ ലാബില്‍ വലിയ ബഹളം സൃഷ്ടിച്ചതും അതേ പ്രവീണ്‍ തന്നെ. വീട്ടിലിരിക്കുന്നവരെക്കുറിച്ചാണോ കണ്ണില്‍ കണ്ടത് പറയുന്നത് എന്നു ചിലരെങ്കിലും ചോദിക്കുമായിരിക്കും . ചിലര്‍ ചിലതര്‍ഹിക്കുന്നു. 

ഇത് ഒരു സാധാരണ തമാശയായി നിങ്ങള്‍ക്ക് തോന്നിയോ? കളിയാക്കപ്പെടുന്നവന്റെ വേദന അറിയില്ല കളിയാക്കുന്നവര്‍ക്ക്. 

പ്രായം: 23 മുതല്‍  

പിന്നെ ഞാന്‍ ബാംഗ്ലൂരിലെത്തി പ്രശസ്തമായ ഐ.ടി. കമ്പനിയില്‍ ചേര്‍ന്നു. അവിടെ ഞാന്‍ മറ്റൊരു ലോകമാണ്‌ കണ്ടത്. ആണ്‍ - പെണ്‍ വ്യത്യാസമില്ല. ആദ്യമൊക്കെ കളികളില്‍ "ടീം ബില്‍ഡിംഗ്' ആക്ടിവിറ്റിയില്‍ എല്ലാം ദേഹം നോക്കി നോക്കി സംശയത്തോടെ പങ്കെടുത്തു. പിന്നെ മനസ്സിലായി ഞാന്‍ നേര്‍ത്തെ പറഞ്ഞ അവയവങ്ങള്‍ മാത്രമല്ല എന്നു കരുതുന്നവര്‍ ഒരുപാടുണ്ടിവിടെ എന്നു. എങ്കിലൂം ജെ.പി നഗറില്‍ ഞാനും ഇന്ദുവും കൂടി നടന്നു വരുമ്പോള്‍ കാറില്‍ 4 വട്ടം ഞങ്ങളുടെ അടുത്ത് വന്നു 'വരുന്നോ' എന്നു ചോദിച്ചിട്ടുണ്ട് ഒരാള്‍ . അയാളുടെ തുറിച്ചു നോക്കിയുള്ള ക്രൂരമായ ചിരി ബലാത്സംഗം പോലെ നികൃഷ്ടമായിരുന്നു. അങ്ങനെ ഒരാള്‍ മാത്രമല്ല. എത്രയെത്ര പേര്‍ .  ഇല്ലെന്നു തറപ്പിച്ചു പറഞ്ഞാല്‍ ഒട്ടു മിക്കരും മാറി തന്നിരുന്നു. മാറാതെ വീണ്ടും പുറകെ വന്നവരും ഉണ്ട്.

നിങ്ങളുടെ കൂടെ രാത്രി പങ്കിടാനായി വരുന്ന ആണും പെണ്ണും കാണുമായിരിക്കാം . പക്ഷെ  വഴിയില്‍ കാണുന്ന ആളുകള്‍ "മുട്ടി" നില്‍ക്കുന്നവരാണെന്നെങ്ങനെ നിങ്ങള്‍ കരുതുന്നു?

എനിക്ക് ബാംഗ്ലൂരില്‍ നല്ലൊരു സുഹൃത്തുണ്ടായിരുന്നു. അവന്‍ കേരളത്തില്‍ പഠിച്ചു വളര്‍ന്ന മറ്റ് മിക്ക ആണ്‍കുട്ടികളെ പോലെയും "ജീന്‍സിട്ട പെണ്ണ്‌ പിഴയാണെന്നു പറഞ്ഞു നടന്നിരുന്നു..". ഇന്നു അവനും മാറിയെന്നു ഞാനറിയുന്നു. ആ കാലത്ത് ഞാനും ഇന്ദുവും പിന്നെ "ഡാറ്റാ വെയര്‍ഹൌസിങ്ങിലെ" 18 പേരും കൂടി "ടീം ജോയ് ട്രിപിന്റെ" ഭാഗമായി കൂര്‍ഗ് യാത്രയാണ്‌ ഒരു വര്‍ഷം നടത്തിയത്. ആ 18 പേരും ആണുങ്ങളായിരുന്നെന്നു പറയട്ടെ. അതിമനോഹരമായിരുന്നു യാത്ര. തലകാവേരിയും സൂര്യാസ്തമയവുമെല്ലാം കണ്ട് "ഹോം സ്റ്റേ"യുടെ രസകരമായ നിമിഷങ്ങള്‍ ആഘോഷിക്കുകയായിരുന്നു. രാത്രി ബാംഗ്ലൂരില്‍ നിന്നു ഫോണ്‍ വിളിച്ച എന്റെ ഈ സുഹൃത്ത് പലതും പറയുന്നതിനിടയില്‍ അവരുടെ സഹമുറിയന്‍മാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഞങ്ങളുടെ യാത്രയില്‍ 2 പെണ്‍കുട്ടികള്‍ ആണെന്നറിഞ്ഞപ്പൊ ഒരു കമന്റടിച്ചതിനെക്കുറിച്ച് പറഞ്ഞു  " അവളുമാരൊക്കെ അവന്‍മാരുമായി അത് ചെയ്തിട്ടുണ്ടാകുമല്ലെ" എന്നു. എന്നിട്ടവന്‍ പറഞ്ഞു - "നീ ഇപ്പോ ഈ രാത്രിയില്‍ എന്റെ അടുത്ത് സംസാരിക്കുന്നെന്ന് എനിക്കറിയാം പക്ഷെ അവന്മാര്‍ അങ്ങനൊന്നും വിചാരിക്കില്ല.. അങ്ങനെയാടാ എല്ലാ ആണുങ്ങളും ".. എന്തൊരു സഹജീവി സ്നേഹം !!
പക്ഷെ അങ്ങനെയല്ല എല്ലാ ആണുങ്ങളും. അല്ലാത്തവരെയും അറിയാമെനിക്ക്.

ബാംഗ്ലൂരിലെ ബസ്സിലും ഓട്ടോയിലുമൊക്കെ വീണ്ടും പത്തു കണ്ണുമായി ഞാന്‍ യാത്ര ചെയ്തു. ഞരമ്പ് രോഗികള്‍ക്ക് വേഷം ഒരു പ്രശ്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. അവരുടെ കാഴ്ച്ചപ്പാടിലാണ്‌ പ്രശ്നം...  അവരുള്‍പ്പെടുന്ന നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെയും ... ചിലര്‍ പറയാറുണ്ട് പെണ്ണുങ്ങളുടെ ദേഹം ഭര്‍ത്താവു മാത്രം കാണാനുള്ളതാണെന്ന്. അതു പോലെ തന്നെ ആണുങ്ങളുടെയും എന്നു പറഞ്ഞാല്‍ മുണ്ടു മടക്കി കുത്തി അറ്റം വരെ കാണിച്ച് നടക്കുന്നവര്‍ എന്തു ചെയ്യും ? തന്റെ സുഖവും സൌകര്യവും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്‌. അതു പോലെ തന്നെ മറ്റുള്ളോരുടേയും. ജീന്‍സിട്ടതുകൊണ്ട് ആരും പിഴയാകുന്നില്ല സുഹൃത്തെ . 

പാവാട ഇടുമ്പോള്‍ കാണുന്ന കാലുകള്‍ കണ്ടൊ അല്ലെങ്കില്‍ 'കയ്യില്ലാത്ത ടോപ്' ഇടുമ്പോള്‍ കാണുന്ന കക്ഷമോ കയ്യോ കണ്ടിട്ടോ വികാരങ്ങള്‍ വരുമെന്നു പറയുന്നവരോടൊരു ചോദ്യം . നിങ്ങളുടെ വീടുകളില്‍ താമസിക്കുന്ന അമ്മയൊ പെങ്ങളോ വസ്ത്രം മാറുന്നതോ അല്ലെങ്കില്‍ അടിച്ചു വാരാന്‍ സാരി കുത്തുമ്പോള്‍ കാണുന്ന കാലുകളോ കണ്ടാല്‍ നിങ്ങള്‍ അവരെയും കേറി പിടിക്കുമോ ?ഇല്ലല്ലോ ലേ..  സ്വന്തം അമ്മയേയും പെങ്ങന്മാരേയും നിങ്ങള്‍ക്ക് അപ്പോള്‍ തിരിച്ചറിയാന്‍  കഴിയുമെന്നല്ലേ അതിനര്‍ത്ഥം?? അങ്ങനെയെങ്കില്‍ രോഗിയായ നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ച്ചപ്പാടായ രോഗത്തിനുമാണ്‌ ചികിത്സ വേണ്ടത്. അല്ലാതെ വഴിയിലൂടെ പൂര്‍ണ ആരോഗ്യത്തോടെ കടന്നു പോകുന്ന ആള്‍ക്കല്ല. . 

ട്രെക്കിങ്ങും ഫോട്ടോഗ്രാഫി പ്രേമവും എഴുത്തുമൊക്കെയായി നടന്ന എനിക്ക് കല്യാണ സമയമായി. അമ്മയുടെ ആദ്യ ഉപദേശം - 'നീ അവരോടൊന്നും കേറി "ആണും പെണ്ണും വ്യത്യാസമില്ല" എന്നു പറയരുത്.. അവരൊക്കെ പഴയ ആള്‍ക്കാരാ..' പഴയവരായലും പുതിയവരായാലും ആണും പെണ്ണും ഒരുപോലെ സമൂഹത്തിന്റെ നിലനില്‍പിനു ആവശ്യമാണ്‌ എന്നറിയാത്തവര്‍ ഉണ്ടാകുമോ?

നമ്മള്‍ ആരെയാണീ പേടിക്കുന്നതെന്നാണെനിക്ക് മനസ്സിലാകാത്തത്. എന്തിണോടൊക്കെയോ ഉള്ള പേടി. അതാണു നമ്മുടെ ജീവിതത്തെ നയിക്കുന്നത്. സ്ട്രെസ്സ്, പ്രെഷര്‍, ടെന്‍ഷന്‍ - ഇതിനൊക്കെ ഒരു പരിധി വരെ നമ്മള്‍ തന്നെയല്ലെ ഉത്തരവാദി ?

പിന്നെ ഏറ്റവും വലിയ പ്രശ്നത്തിലേക്ക് കടന്നു. ഞാന്‍ അണിയേണ്ട ആഭരണങ്ങള്‍ .രണ്ടില്‍ കൂടുതല്‍ മാല ഇടില്ലെന്നു തറപ്പിച്ചു പറഞ്ഞ എന്നെ ഉപദേശിക്കാന്‍ ചില അമ്മായി, വകയിലുള്ള വലിയമ്മ, വലിയച്ഛന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്റെ തീരുമാനങ്ങളെ മാറ്റാന്‍ കഴിഞ്ഞില്ല. അതുപോലെ ഗള്‍ഫ്കാരന്റെ സമ്പാദ്യങ്ങളെ പൊങ്ങച്ചത്തോടെ കാണിക്കാന്‍ വേണ്ടി അച്ഛന്‍ എന്നെ 'ചില്ലിട്ട ഷോക്കേസ്' ആക്കാനും കൂട്ടു നിന്നില്ല. വിവാഹവേദിയില്‍ രണ്ടു മാല ഇട്ടു നിന്ന എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് "നന്നായി മോളെ" എന്നു പറഞ്ഞവര്‍ ഉണ്ട്. 3 വര്‍ഷം കഴിഞ്ഞു ഇപ്പോഴും "ഇതു പോലെ പെണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങട്ടെ" എന്നു പറയുന്നവരും ഇല്ലാതില്ല. 

സ്വര്‍ണം കുറഞ്ഞു പോയാല്‍ ചെക്കന്റെ വീട്ടുകാര്‍ എന്തു ചിന്തിക്കുമെന്നു ഭയപ്പെടുന്നോ? ജയദേവിനു ജീവിതം തുടങ്ങാന്‍ എന്റെ അച്ഛന്റെ സമ്പാദ്യങ്ങള്‍ ആവശ്യമില്ല. അതുകണ്ട് സ്വപ്നങ്ങള്‍ നെയ്യുകയുമില്ല. മറ്റൊരു വീട്ടിലെ പൈസ കിട്ടി തറവാട് മോടി പിടിപ്പിക്കണമെന്നു വിചാരിക്കുന്ന വീട്ടിലേക്ക് പോകുന്നതിലും ഭേദം കല്യാണം കഴിക്കാതിരിക്കുന്നതല്ലേ?

ഈയടുത്ത് വിദ്യാ സമ്പന്നന്നായ എന്റെ ഒരു സുഹൃത്ത് മക്കള്‍ക്കായി ഇന്‍ഷൂറന്‍സ് പോളിസി എടുത്തു. അദ്ദേഹത്തിനു രണ്ടു മക്കള്‍ ആണ്‌ - ആണും പെണ്ണും. കുറെ ആലോചിച്ച ശേഷം മകനു വിദ്യാഭ്യാസ ചിലവിനും മകള്‍ക്ക് കല്യാണ ചിലവിനുമാണ്‌ ഇന്‍ഷൂറന്‍സ് എടുത്തത്. അതും വിദ്യാഭ്യാസം ആണും പെണ്ണും ഒരു പോലെ കാണുന്ന കാലഘട്ടത്തില്‍ . എന്തുകൊണ്ട്?

ഭര്‍ത്താവ് എന്നത് സ്ത്രീധനം എന്ന പേരില്‍ പെണ്ണിന്റെ അച്ഛനുമമ്മയ്ക്കും പൈസ കൊടുത്തു വാങ്ങാന്‍ മാത്രം ഒരു പലച്ചരക്കു സാധനമല്ല എന്ന സാമാന്യ ബോധം എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാകട്ടെ. താന്‍ ഒരു പലചരക്കു സാധനത്തിനു സമാനമാണെന്നു വിശ്വസിക്കുന്ന ആണുങ്ങള്‍ ഇന്നുമുണ്ടെന്നത് എത്ര നാണക്കേടാണ്‌ . 

അതു പോലെ മകളുടെ കല്യാണം നടത്തിയതിനു തീരാ കടങ്ങള്‍ കൂട്ടാവുന്ന അച്ഛനമ്മമാരെ സൃഷ്ടിക്കാതിരിക്കാന്‍ ഓരോ മകളും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ വയസ്സുകാലം അവര്‍ക്കാഘോഷിക്കാനുള്ളതാണ്‌ . അവരുടെ ചെറുപ്രായത്തില്‍ അവര്‍ക്കനുഭവിക്കാന്‍ പറ്റാതിരുന്ന പുതിയകാലത്തെ ഈ സൌകര്യങ്ങള്‍ റിട്ടയര്‍മെന്റിനു ശേഷം യാത്രകളായോ കൂടുതല്‍ സൌകര്യങ്ങള്‍ക്കായി പൈസ ചിലവഴിച്ചോ അവര്‍ക്കു സുഖിക്കാനുള്ളതാണ്‌ . അല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിയും സ്ത്രീധനം തന്നും മിച്ചം വന്ന പൈസ കണക്കു കൂട്ടി, കടക്കാരെ പേടിച്ച് നാമജപം കഴിച്ചു ജീവിക്കാനുള്ളതല്ല.. 

'നിങ്ങള്‍ക്കു ഇഷ്ടമുള്ളത് തന്നോളൂ" എന്ന രീതിയില്‍ സംസാരിക്കുന്നവര്‍ സ്ത്രീധനം എണ്ണിപ്പറഞ്ഞു വാങ്ങുന്നവരേക്കാളും ചെറ്റകള്‍ ആണെന്നറിയുക. 

ഇങ്ങനെയെല്ലാം ചെയ്ത നിങ്ങള്‍ ഡെല്‍ഹി സംഭവത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുന്നോ? അതിനുള്ള അര്‍ഹത നിങ്ങള്‍ക്കുണ്ടോ? പക്ഷെ ഈ ദു:ഖം ഭാവിയില്‍ ഒരു മാറ്റത്തിനു നിങ്ങളെ തയ്യാറാക്കുമെങ്കില്‍ പ്രവൃത്തിയില്‍ അതു കാണിക്കുക. ആ പ്രവൃത്തികള്‍ നിങ്ങളുടെ വീട്ടില്‍ നിന്നു തുടങ്ങേണ്ടതാണ്‌ .

കല്യാണ ശേഷം പാസ്‌പോര്‍ട്ട്  പുതുക്കാന്‍ പോയപ്പോള്‍ 'പേരു മാറ്റണോ' എന്നു ചോദിച്ച ഒരു ഉദ്യോഗസ്ഥനെ ഞാന്‍ ദുബായിലെ ഇന്ത്യന്‍ പാസ്പോര്‍ട്ടാഫീസ്സില്‍ കണ്ടു. 'അല്ലാ കല്യാണം കഴിഞ്ഞ സ്ഥിതിക്കു ഭര്‍ത്താവിന്റെ പേര്‍ പുറകില്‍ വരുത്തുന്നതല്ലെ നല്ലത്?' എന്നു ചോദിച്ചു. 
എന്റെ പേരിനു പുറകില്‍ അച്ഛന്റെ പേരാണുള്ളത്. നായര്‍ തറവാട്ടുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്  അമ്മ വീടിന്‍ പേരാണ്‌ പേരിനു പുറകില്‍ ഉണ്ടാകാറുള്ളത്. ഇതു രണ്ടിനോടും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പേരിനു പുറകില്‍ അമ്മയുടെ പേരു വെച്ചിട്ടുള്ള 3 സുഹൃത്തുക്കള്‍ എനിക്കുണ്ട്. അതും നല്ലതല്ലേ? "അതെന്താ അങ്ങനെ വെച്ചേ? അയ്യേ !!!" എന്നു പറഞ്ഞവരെയും ഞാന്‍ കണ്ടിട്ടുണ്ട്.

പക്ഷെ കല്യാണം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അറിയപ്പേടേണ്ടത് ഭര്‍ത്താവിന്റെ പേരിലാണോ? അപ്പൊ ഇതുവരെയുള്ള ഞാന്‍ ഇനി ഇല്ലേ? ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുണ്ടാകും . അവരൊക്കെ എന്തു പേരു വിളിച്ചാലും തിരിഞ്ഞു നോക്കുമോ? പേരില്‍ കാര്യമുണ്ട്. എന്നെക്കുറിച്ചോ എന്റെ പ്രവൃത്തികളെ കുറിച്ചോ ആളുകള്‍ ഓര്‍ക്കുന്നത് എന്റെ പേര്‍ പറഞ്ഞു കൊണ്ടാണ്‌ . അല്ലാതെ വായില്‍ തോന്നുന്ന പേര്‍ പറഞ്ഞല്ല. ഒരേ ഒരു ഞാന്‍ തന്നെയാണ്‍ കല്യാണത്തിനും മുന്നും പിന്നും ജീവിക്കുന്നത്. ഇങ്ങനെ തോന്നാത്തവര്‍ക്ക് പേരു മാറ്റാം അതവരുടെ ഇഷ്ടം. പക്ഷെ അതാണ്‌ നല്ലതു എന്നു തോന്നുന്നവരും മേല്‍ പറഞ്ഞ അതേ അസമത്വം തന്നെയല്ലെ കാണിക്കുന്നത്?

ഇവിടെ ദുബായിലൊരു ദിവസം യൂടൂബില്‍ "ശരണ്യ ചാലിശ്ശേരി"എന്ന പേരില്‍ ഒരു വീഡിയോ കണ്ടു. ഒരു കാമുകന്‍ കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി ഇന്റെര്‍നെറ്റില്‍ ഇട്ടിരിക്കുന്നു. അതിനു താഴെ അവളെ "വെടി" എന്നു വിളിച്ചും "എട മോനേ ഒരു ദിവസത്തേക്ക് കിട്ടുമോ" എന്നുമൊക്കെയുള്ള കമന്റുകള്‍ താഴെയുണ്ട്. ഇത്രയും കണ്ട ഞാന്‍ കേരളാ പോലീസിന്റെയും തൃശ്ശൂര്‍ സൈബര്‍ പോലീസിന്റെയും ഇമേയിലുകളിലേക്ക് ഇതു സൂചിപ്പിച്ച് കത്തയച്ചു. ഇപ്പൊ ആ വീഡിയോ കാണുന്നില്ല. പക്ഷെ തിരിച്ച് ഒരു മറുപടി എനിക്ക് ലഭിച്ചതുമില്ല. 

ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഡെല്‍ഹിയിലേ ജ്യോതിയുടെ മരണ വാര്‍ത്ത കണ്ട് എന്റെ അച്ഛന്‍ പറഞ്ഞു - മക്കളെ ആണായാലും പെണ്ണായാലും 23 വയസ്സു വരെ വളര്‍ത്തിയത് അവരുടെ ഇഷ്ടങ്ങള്‍ക്കു കൂട്ടു നിന്നത് ഇങ്ങനെ ചിലര്‍ക്കു കൊല്ലാന്നായിരുന്നോ? 
അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞതായി ഞാന്‍ കണ്ടു. 
അതെ. ആ വേദന സ്നേഹ നിധിയായ അച്ഛനും അമ്മയ്ക്കും മനസ്സിലാകും.

ഡെല്‍ഹിയില്‍ നടന്ന ഈ ക്രൂരതയുടെ വാര്‍ത്ത വിവരിച്ചുള്ള ഒരു ബ്ലോഗിലും പിന്നെ ഒരു ഓണ്‍ലൈന്‍ പത്രത്തിലും ഒരു "മാന്യ"ദേഹത്തിന്റെ കമന്റ് ഞാന്‍ വായിച്ചത് ഇപ്രകാരമായിരുന്നു : "ചില പെണ്ണൂങ്ങളെ കാണുമ്പോള്‍ തോന്നാറുണ്ട് - ഇവളെയൊന്നും ബലാല്‍സംഗം ചെയ്യാന്‍ ആരുമില്ലേ എന്ന്? "
ഈയൊരവസരത്തിലും ഇങ്ങനെ പറയാന്‍ അയാള്‍ക്കെങ്ങനെ പറ്റി? തന്നേക്കാള്‍ സമര്‍ത്ഥയായ ഒരു സ്ത്രീയെ പാഠം പഠിപ്പിക്കാനോ തന്റെ മേല്‍ക്കോയ്മ അംഗീകരിക്കാത്ത ഒരു പെണ്ണിനെ അടിച്ചമര്‍ത്താനോ ഉപയോഗിക്കേണ്ട ഒരു ഉപകരണമാണോ ബലാല്‍സംഗം? ചെറുപ്പം മുതലേ സ്ത്രീയെ തുല്യരായി ബഹുമാനിച്ച് കാണാന്‍ പഠിക്കാത്തതു തന്നെയാണ്‌ ഇത്തരത്തിലുള്ള നികൃഷ്ട ജന്തുക്കളുടെ പ്രശ്നം.

ഇത് ഒന്നോ രണ്ടോ പേരെ ബാധിക്കുന്ന കാര്യമായിരുന്നെങ്കില്‍ ഇത്തരത്തില്‍ എഴുതാന്‍ ഞാന്‍ മുതിരില്ലായിരുന്നു.. എന്നാല്‍ ഇത് ഞാനടക്കമുള്ള പെണ്‍കുട്ടികളെ .. സ്ത്രീകളെ സംബന്ധിച്ച് ദിവസവും നേരിടുന്ന ഒന്നാണ്‌. അതുകൊണ്ട് തന്നെ കേരളത്തില്‍ ജനിച്ചു വളര്‍ന്നതു മുതല്‍ ഞങ്ങള്‍ അനേകം ജ്യോതിമാര്‍ ദിവസവും ചിലരുടെ ക്രൂര തമാശകള്‍ വേദനയോടെ നേരിടുന്നു. 

നിങ്ങള്‍ നിങ്ങടെ പെണ്‍കുട്ടിക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാറുണ്ടോ? ചെറുപ്പം തൊട്ടേ അവളിലെ ആത്മവിശ്വാസം കെടുത്താന്‍ പല വിധേന ശ്രമിക്കാറുണ്ടോ? മകള്‍ ഒരു ബാധ്യതയാണെന്നു കൂടെക്കൂടെ ഓര്‍മപ്പെടുത്താറുണ്ടോ?
പാചകമെന്ന കലയോട് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അതവളില്‍ അടിച്ചേല്‍പ്പിക്കാറുണ്ടോ ? കുടുംബങ്ങള്‍ ഒത്തു കൂടുന്ന നിമിഷത്തില്‍ പൊതുകാര്യങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ "ഇത് നിങ്ങള്‍ക്കുള്ളതല്ല, ബുദ്ധിയുള്ളവര്‍ക്കാണ്‌ " എന്നു സ്വന്തം ഭാര്യയോട് പോലും പറഞ്ഞു കളിയാക്കാറുണ്ടോ ? ഒരു സംഘം മുന്‍വശത്തും മറ്റൊരു സംഘം അടുക്കളയിലും എന്ന ചേരി തിരിവു നടത്താറുണ്ടോ?

അങ്ങനെയുള്ള നിങ്ങള്‍ക്ക് ഈ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എങ്ങനെ പറ്റി???

ഭാവിയില്‍ എനിക്ക് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടായാല്‍ , അവരെ എങ്ങനെ വളര്‍ത്തണമെന്നെനിക്ക് ഈ സമൂഹം കാണിച്ചു തന്നു. .. സംസ്കാരവും ആര്‍ദ്രമായ മനസ്സും അവരിലുണ്ടാക്കുക. അവരില്‍ അസമത്വത്തിന്റെ ബീജങ്ങള്‍ നടാതിരിക്കുക.
ഇനിയും ഇതുപോലെ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടന്നാല്‍ അതിനു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹമാണ്‌ ഉത്തരവാദി എന്നറിയുക. അതുകൊണ്ട് നാളെ മറ്റൊരു ജ്യോതിയെ നരഭോജിക്കു വിട്ടുകൊടുക്കാതിരിക്കാന്‍ നമുക്കിന്നു തൊട്ടെങ്കിലും ശ്രമിക്കാം.

36 comments:

BROTHER said...

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് ഇത്രയൊക്കെ വാചാലയായിട്ടും, സഹോദരി എന്താ ബ്ലോഗിലെത്തുന്ന അന്യര്‍ക്ക് മുന്‍പില്‍ രണ്ടു കണ്ണുകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് ? പേടിച്ചിട്ടാണോ അതോ സൌന്ദര്യം അന്യര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇഷ്ടമില്ലാഞ്ഞിട്ടോ ?

വര്‍ഷ said...

@Brother:

"ഞാന്‍ കാണുന്നത് അല്ലെങ്കില്‍ അറിയുന്നത്" ആണ്‌ ഈ ബ്ലോഗില്‍. അതു കൊണ്ട് തന്നെ എന്റെ കണ്ണുകള്‍ ആണ്‌ ഇതിനു പറ്റിയ ചിത്രമെന്നെനിക്ക് തോന്നി. എന്റെ ആവിഷ്കാര സ്വാന്തന്ത്ര്യത്തിന്റെ ഭാഗമാണത്.

താഴെയുള്ള എന്റെ യാത്രാവിവരണങ്ങളില്‍ (മാതൃഭൂമി യാത്രയുള്‍പ്പടെ) എന്റെ ചിത്രങ്ങള്‍ പലതുണ്ട്. എന്ത് എവിടെ ആവശ്യം എന്നെനിക്കറിയാം..

ബ്രദര്‍ ഇത്രയും വായിച്ച് ഇതാണോ കാര്യമായി കണ്ടുപിടിച്ചത്..?

Anonymous said...

വള്ളിക്കുന്നന്റെ ബ്ലോഗ്‌ കമന്റില്‍ നിന്നാണ് ഇവിടെ എത്തിയത്. അനിയത്തിയുടെതിന് സമാനമായ ഒരു പ്രതികരണം ഞാന്‍ അതില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. അദ്ദേഹത്തിന് ദഹിക്കാത്തത് കൊണ്ടോ എന്തോ അത് പുള്ളി ഡിലീറ്റ് ചെയ്തു. സ്വന്തം കുറ്റങ്ങള്‍ മറച്ചു പിടിക്കാന്‍ മതത്തെയും ഈശ്വരനെയും കൂടുപിടിക്കുന്നവര്‍ക്ക്, നല്ല മറുപടിയായി അത്. ബ്ലോഗ്‌ നന്നായിട്ടുണ്ട്. ചെറിയ ശൈലി വ്യത്യാസം വരുത്തിയാല്‍ കുറച്ചു കൂടി നന്നായേനെ. 4 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് ഞാന്‍. എന്റെ മകളും വര്‍ഷയെപ്പോലെ ആത്മബോധതോടെ വളരട്ടെ എന്ന് ആഗ്രഹിക്കുന്നു. -- മനോജ്‌

HUDA said...

വള്ളിക്കുന്നിന്‍റെ പോസ്റ്റില്‍ വര്‍ഷക്ക് കൂടിയുള്ള മറുപടി ഇവിടെ കുറിക്കാന്‍ അനുവാദം ചോദിക്കുന്നു, ഏറെ ബഹുമാനത്തോടെ.
@സലാഹുദ്ധീന്‍ :
ഉറക്കം നടിക്കുന്നവര്‍ എത്ര ഉറക്കെ വിളിച്ചാലും ഉണരില്ലെങ്കിലും ചുറ്റും ശരിക്കും കിടന്നുറങ്ങുന്നവര്‍ സത്യം മനസ്സിലാക്കട്ടെ...
വായിട്ടലച്ചു സ്വയം സംതൃപ്തി നേടുന്നവര്‍ , സൌമ്യമാരുടെയും ജ്യോതിമാരുടെയും , ചുവന്ന തെരുവുകളില്‍ ഇതെഴുതുമ്പോഴും പീഡിപ്പിക്കപ്പെടുന്ന നിഷ് കളങ്ക രായ നിസ്സഹായരായ കൊച്ചു അനിയത്തിമാരുടെയും ചോര
അവരുടെ പേനയില്‍ കുത്തി നിറക്കട്ടെ ...
@കാളിദാസന്‍ :
സ്രഷ്ടാവി ന്‍റെ നിയമ നിര്‍ദേശങ്ങള്‍ അനുസരിക്കുമ്പോഴുണ്ടാകുന്ന സമാധാനത്തിനാണ്‌ ഇസ്‌ലാം എന്ന് പറയുന്നത്. സൃഷ്ട്ടിപ്പിന്‍റെ ആരംഭം മുതലേ അതുണ്ട്.
സൂര്യന്‍ , ചന്ദ്രന്‍, ഭൂമി, ഹൃദയം, ദഹനേന്ദ്രിയം തുടങ്ങിയവയെല്ലാം തന്നെ കൃത്യമായ നിയമങ്ങള്‍ക്കു വിധേയരായ മുസ്‌ലി മുകള്‍ തന്നെ.
സ്വതന്ത്രമായി ഇഷ്ടത്തോട് കൂടി സ്രഷ്ടാവിനു വഴിപ്പെടുന്നവരെയും അല്ലാത്തവരെയും പരീക്ഷിച്ചു ബോധ്യം വരാനുള്ളതാന് മരണത്തിനു മുന്‍പുള്ള ഈ ജീവിതം.
@വര്‍ഷ :
ചില രാജ്യങ്ങളെയോ വ്യക്തികളെയോ സമുദായത്തെയൊ മതത്തെയോ ഒന്നും സംരക്ഷിച്ചു നിര്‍ത്തേണ്ട ഒരു ഉദ്ദേശവും ഇല്ല. പക്ഷെ സത്യം വിളിച്ചു പറയാന്‍ ഒട്ടും മടിയുമില്ല. ആര്‍ക്കൊക്കെ അനിഷ്ടകരമായാലും ശരി.
സൗദി, ശരീഅത്ത് , താലിബാന്‍, ഇസ്ലാം, ഖുര്‍ആന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന മുന്‍ വിധിയെ കുറ്റപ്പെടുത്തുന്നില്ല .
ഇതൊക്കെ പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്ന് വാദിച്ചാല്‍ , വര്‍ഷ വിശ്വസിക്കാനും സാധ്യതയില്ല .
എന്നാല്‍ വര്‍ഷയെ പോലെ ചങ്കൂറ്റമുള്ള ചില പടിഞ്ഞാറന്‍ തരുണികള്‍ പേന താഴെ വെച്ച് മുന്‍വിധികള്‍ക്ക് തെളിവുകള്‍ അന്വേഷിച്ചു ആത്മാര്‍ഥമായി പുറത്തേക്കിറങ്ങി.
ആ ധൈര്യശാലികള്‍ സത്യം തിരിച്ചറിയുക മാത്രമല്ല, അതേറ്റെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുകയും ചെയ്തു.
അവരില്‍ ചിലരുടെ തിരിച്ചറിവിനെ കുറിച്ചുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ തന്നെ റിപ്പോര്‍ട്ട്‌ കാണുക.

http://news.bbc.co.uk/2/hi/uk_news/england/3673730.stm
(Sunday Express Jouralist, Captured by Taliban)

http://www.guardian.co.uk/world/2010/nov/03/lauren-booth-conversion-to-islam
(Journalist, British Prime Minister Tony Blair's Sister-in-Law, Daughter of a famous English Actor)

http://kristianebacker.com/book
(MTV Presenter)

വര്‍ഷ said...

@മനോജ് - അഭിപ്രായങ്ങള്‍ക്ക് നന്ദി. വീണ്ടും പഠനത്തില്‍ മുഴുകിയതുകൊണ്ട് കുറെ കാലം എഴുത്ത് ഡയറിയില്‍ മാത്രം ഒതുങ്ങിയിരുന്നു. ഇപ്പൊ വീണ്ടും ബ്ലോഗില്‍ എഴുതിത്തുടങ്ങി.

@ഹുദാ - ലിങ്കുകള്‍ വായിച്ചു. അതിവിടെ അനിവാര്യമല്ലെന്നു തോന്നി. മറുപടി അതേ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. ആ 3 പേര്‍ സത്യം തിരിച്ചറിഞ്ഞവരാണെന്നത് തന്റെ വിശ്വാസം മാത്രമാണ്‌ ..

പിന്നെ താലിബാന്‍ എന്നു പറയുമ്പോ മുന്‍വിധി ഇല്ലാത്തവര്‍ക്കു എന്താണ്‌ അഭിപ്രായം എന്നെനിക്കറിയില്ല.
പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല. ആണായലും പെണ്ണായലും ഒരാള്‍ക്കു മേല്‍ മേല്‍ക്കോയ്മ ആവശ്യമില്ല എന്നു മാത്രം.
പക്ഷെ സമയം കിട്ടുമ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക - 5000 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഭാരതത്തിന്റെ സംസ്കാരം, ഇവിടെ ഉണ്ടായിരുന്ന നീതി ന്യായ വ്യവസ്ഥ, എല്ലാ മതങ്ങളോടുമുള്ള സഹിഷ്ണുത നിറഞ്ഞ പെരുമാറ്റം എന്നിവ. കാലത്തിനനുസരിച്ച് മാറേണ്ടവയാണെല്ലാം.

പിന്നെ ഞാനൊരു ലിങ്ക് തനിക്ക് വായിക്കാനായി തരാന്‍ ആഗ്രഹിക്കുന്നു. അതിതാണ്‌ .

http://www.mathrubhumi.com/books/article/interview/1870/#storycontent

മലക്ക് said...

@നാണമില്ലെ സുഹൃത്തിനെ കുറിച്ച് ഇങ്ങനെ പറയാന്‍ എന്നു ചോദിച്ച എന്നോട് "അതിനെന്താ അവള്‍ പെണ്ണല്ലേ" എന്നാണവര്‍ പറഞ്ഞത്.

സ്റെജില്‍ വച്ച് തുണി പറിഞ്ഞു പോയാല്‍ പെണ്ണിനെ മാത്രമേ കളിയാക്കൂ എന്ന് സഹോദരി എവിടെ നിന്നുമാണ് മനസിലാക്കിയത്? അതൊക്കെ ആ സെന്‍സില്‍ എടുക്കാതെ പ്രതികരിച്ചതാണ് അവരെ ചൊടിപ്പിച്ചത് എന്നാണു എനിക്ക് തോന്നുന്നത്. പ്രതികരിക്കരുത് എന്നല്ല, പ്രതികരിക്കണം പക്ഷെ അവസാന വിജയം ഉറപ്പാക്കണം. ഒരുപക്ഷെ നിങ്ങളുടെ പ്രതികരണം അവര്‍ക്ക് കൊള്ളേന്ടിടത്തു കൊണ്ടു എന്നാണു എനിക്ക് തോന്നുന്നത്. ജാള്യത മറക്കാന്‍ അവര്‍ പറഞ്ഞ ന്യായം ആണ് അവള്‍ പെണ്ണല്ലേ എന്ന്. പക്ഷെ അതിനു ശേഷം ഉണ്ടായ പ്രതികരണം ഇവിടെ വിവരിച്ചിട്ടില്ല. അങ്ങനെ ഉള്ള ചോദ്യത്തില്‍ നിങ്ങള്‍ ഇരുന്നു പോയോ?

മലക്ക് said...

@ജെ.പി നഗറില്‍ ഞാനും ഇന്ദുവും കൂടി നടന്നു വരുമ്പോള്‍ കാറില്‍ 4 വട്ടം ഞങ്ങളുടെ അടുത്ത് വന്നു 'വരുന്നോ' എന്നു ചോദിച്ചിട്ടുണ്ട് ഒരാള്‍.

ഇയാള്‍ നാല് വട്ടവും വരണമെങ്കില്‍ ആദ്യത്തെ മൂന്നുവട്ടവും നിങ്ങളുടെ പ്രതികരണം അയാളില്‍ സംശയം ജനിപ്പിക്കുന്നതോ തെറ്റിധരിപ്പിക്കുന്നതോ ആണെന്ന ഒരു അര്‍ഥം ഇതില്‍ ഉണ്ടോ? ആദ്യം തന്നെ ആ പരിസരത്തു വരാത്ത രീതിയില്‍ ഡോസ് കൊടുത്ത് വിടണ്ടേ?

@നമ്മള്‍ ആരെയാണീ പേടിക്കുന്നതെന്നാണെനിക്ക് മനസ്സിലാകാത്തത്. എന്തിണോടൊക്കെയോ ഉള്ള പേടി. അതാണു നമ്മുടെ ജീവിതത്തെ നയിക്കുന്നത്. സ്ട്രെസ്സ്, പ്രെഷര്‍, ടെന്‍ഷന്‍ - ഇതിനൊക്കെ ഒരു പരിധി വരെ നമ്മള്‍ തന്നെയല്ലെ ഉത്തരവാദി ?

നമ്മുടെ പേടിക്ക്‌ നമ്മള്‍ തന്നെ ആണ് ഉത്തരവാദി എന്ന് പറയാന്‍ കഴിയില്ല. പേടിപ്പെടുത്തുന്ന പലതും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. പേടിക്കേണ്ടതിനെ പേടിക്കുക തന്നെ വേണം.

മലക്ക് said...

സ്വര്‍ണ്ണം കുറച്ചു ഇട്ടു കല്യാണത്തിനു പോയ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷെ സമത്വം വേണം എന്ന് വാദിക്കുന്ന നിങ്ങള്‍, നിങ്ങളെക്കാള്‍ താഴ്ന്ന വരുമാനവും സാമ്പത്തിക നിലയും ഉള്ള ഒരാളെ ആണോ വിവാഹം കഴിച്ചതു? വിവാഹ ശേഷം ഭാര്യയുടെ അതായത് നിങ്ങളുടെ വീട്ടില്‍ ആണോ താമസിക്കുന്നത്? വര്‍ഷയുടെ അച്ഛനും അമ്മയും ചേട്ടന്റെ കൂടെ ആണോ വര്‍ഷയുടെ കൂടെ ആണോ താമസം? ഇതിനെല്ലാം ഉത്തരം അല്ല എന്നാണെങ്കില്‍ വര്‍ഷക്ക് വേണ്ടി അച്ഛനും അമ്മയും സ്ത്രീധനം കൊടുക്കുന്നത് അല്ലെങ്കില്‍ വര്‍ഷക്ക് വേണ്ടി ഭര്‍ത്താവ് സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.

'നിങ്ങള്‍ക്കു ഇഷ്ടമുള്ളത് തന്നോളൂ" എന്ന രീതിയില്‍ സംസാരിക്കുന്നവര്‍ സ്ത്രീധനം എണ്ണിപ്പറഞ്ഞു വാങ്ങുന്നവരേക്കാളും ചെറ്റകള്‍ ആണെന്നറിയുക എന്ന് പറഞ്ഞല്ലോ? എന്താണ് അതിന്റെ കാരണം? വിശദീകരിക്കാമോ?

മലക്ക് said...

സഹോദരി, ജ്യോതിയെ പോലെ ആരും ഇനി പീടിപ്പിക്കപ്പെടരുത് എന്നാണു എന്റെയും എന്നെപോലുള്ള എല്ലാവരുടെയും ആഗ്രഹം. പക്ഷെ സ്ത്രീ പുരുഷ സമത്വം എന്നത് ഒരിക്കലും വിലപ്പൊകുമെന്നു ഞാന്‍ കരുതുന്നില്ല. അത് അടിച്ചമര്‍ത്തുന്നത് പുരുഷന്മാര്‍ ആണെന്ന് മാത്രം വിചാരിക്കരുത്, സ്ത്രീകള്‍ക്കും അതില്‍ പങ്കുണ്ട്. വര്‍ഷ പറയുന്നത് പോലെ സ്ത്രീയും പുരുഷനും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ലോകം. ഇവിടെ സ്ത്രീകള്‍ക്ക് മാത്രം ചെയ്യാവുന്ന പല കാര്യങ്ങളും ഉണ്ട് അതുപോലെ പുരുഷന്മാര്‍ക്ക് മാത്രം ചെയ്യാവുന്നതും. ഭൂരിഭാഗം ജീവജാലങ്ങളെയും നോക്കിക്കോളൂ... പ്രകൃതി തന്നെ ഒരു പുരുഷ മേധാവിത്വം നല്‍കിയിട്ടില്ലേ? മനുഷ്യരും പ്രകൃതിയുടെ മക്കള്‍ തന്നെ അല്ലെ? വര്‍ഷ പറഞ്ഞ പല കാര്യങ്ങളും സമൂഹത്തില്‍ തിന്മ വിതക്കുന്നതു തന്നെ, അത്തരം തിന്മകള്‍ ഒഴിവാക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ പത്തു കണ്ണുകള്‍ എപ്പോഴും ഉള്ളത് തന്നെ നല്ലത്.

Asha Jayanthi said...

Varsha..I read the two posts in one sit..It was so touching..I want to tell many things..but not now..sometime later..

വര്‍ഷ said...

@മലക്ക് :
<< ഇയാള്‍ നാല് വട്ടവും വരണമെങ്കില്‍ ആദ്യത്തെ മൂന്നുവട്ടവും നിങ്ങളുടെ പ്രതികരണം അയാളില്‍ സംശയം ജനിപ്പിക്കുന്നതോ തെറ്റിധരിപ്പിക്കുന്നതോ ആണെന്ന ഒരു അര്‍ഥം ഇതില്‍ ഉണ്ടോ? ആദ്യം തന്നെ ആ പരിസരത്തു വരാത്ത രീതിയില്‍ ഡോസ് കൊടുത്ത് വിടണ്ടേ? >>
താങ്കള്‍ അതിനു താഴെ എഴുതിയത് വായിച്ചില്ലേ?
ഇല്ലെന്നു തറപ്പിച്ചു പറഞ്ഞാല്‍ ഒട്ടു മിക്കരും മാറി തന്നിരുന്നു. മാറാതെ വീണ്ടും പുറകെ വന്നവരും ഉണ്ട്.

ചിലര്‍ ഒരു തവണ വരുന്നു, നമ്മുടെ നിഷേധം കാണുമ്പോള്‍ തിരികെ പോകുന്നു.
എന്നാല്‍ മറ്റു ചിലര്‍ തിരികെ പോകാന്‍ തയ്യാറല്ല. അത് അവരുടെ സ്വത്താണെന്ന രീതിയില്‍ പെരുമാറുന്നു.

കേരളത്തിലും കോയമ്പത്തൂരിലും ബാംഗ്ലൂരിലും ഞാന്‍ ഒറ്റക്കു ജീവിച്ചിട്ടുണ്ട്. അപ്പൊ എങ്ങനെ പെരുമാറണമെന്നും അറിയാം. ചില ഞരമ്പുകള്‍ നമ്മളുടെ താല്പര്യമില്ലായ്മ കാണുപൊള്‍ പിന്തിരിയും. അങ്ങനെ തിരിയാത്തവര്‍ അക്രമകാരികളാണ്‌ . അവരെ അക്രമകാരികള്‍ ആക്കുന്നതില്‍ അവരുടെ സാഹചര്യങ്ങള്‍ക്കു വലിയ പങ്കുണ്ട്.

<< സ്റെജില്‍ വച്ച് തുണി പറിഞ്ഞു പോയാല്‍ പെണ്ണിനെ മാത്രമേ കളിയാക്കൂ എന്ന് സഹോദരി എവിടെ നിന്നുമാണ് മനസിലാക്കിയത്? അതൊക്കെ ആ സെന്‍സില്‍ എടുക്കാതെ പ്രതികരിച്ചതാണ് അവരെ ചൊടിപ്പിച്ചത് എന്നാണു എനിക്ക് തോന്നുന്നത് >>

തന്റേതല്ലാത്ത കാരണം കൊണ്ട് ഒരാള്‍ക്ക് ഒരുപാട് പേരുടെ മുന്നില്‍ നാണക്കേടുണ്ടായാല്‍ - അതാരായാലും - നമ്മള്‍ കളിയാക്കുകയാണോ ചെയ്യേണ്ടത്?
അവരനുഭവിക്കുന്ന വിഷമം കൂടുകയല്ലേ ഉള്ളൂ?

താങ്കള്‍ക്ക് അത്തരം കളിയാക്കലുകളില്‍ തെറ്റു തോന്നുന്നില്ല. പക്ഷെ അടൂത്ത തലമുറക്കെങ്കിലും ഇത്തരത്തില്‍ പെരുമാറാതെ പരിഗണനയും സ്നേഹവും നല്കി ജീവിക്കാനാകട്ടെ. ഇതു തന്നെയാണ്‌ ഇന്നത്തെ സമൂഹത്തിന്റെ ആവശ്യം.

ചില അമളികള്‍ ഉണ്ടായാല്‍ ആ നേരം എല്ലാരും ചിരിക്കുമായിരിക്കും. പക്ഷെ അതും പറഞ്ഞു കളിയാക്കണമോ? നാണം കെടുത്തണമോ? വേദനിപ്പിക്കണോ ? സഹജീവികളോടുള്ള സഹാനുഭൂതി എന്നൊന്നും പറയുന്നില്ല. ചെറിയ പരിഗണന അതു അത്യാവശ്യം തന്നെ എന്നെനിക്ക് തോന്നുന്നു. ആണായലും പെണ്ണായാലും. ഇവിടെ "അതിനെന്താ അവള്‍ പെണ്ണല്ലേ" എന്ന ചോദ്യത്തെയാണ്‌ ആ മനോഭാവത്തെയാണ്‌ മാറ്റണം എന്നു പറയുന്നത്. ആ ചോദ്യം അവന്‍ ചോദിക്കാനിടയാകാന്‍ കാരണം വീട്ടില്‍ അവന്റമ്മക്ക് അച്ഛനില്‍ നിന്നു കിട്ടുന്ന പരിഗണ തന്നെ. അതില്‍ മാറ്റം വരുത്തിയാല്‍ അവനൊരിക്കലും ആ ചോദ്യം ചോദിക്കില്ല.

എന്റെ അമ്മ എന്റെ അച്ഛനെ എന്നും ദ്രോഹിക്കുമായിരുന്നെങ്കില്‍ എനിക്കും ഭര്‍ത്താവു ദ്രോഹിക്കാനുള്ള ഒരു വസ്തുവാണെന്നു തോന്നിയേനെ. ഇല്ലെങ്കില്‍ പിന്നെ എനിക്ക് വിവേകം വേണം. ഇതു രണ്ടുമില്ലയെങ്കില്‍ എന്റെ വീട്ടില്‍ പുരുഷ പീഡനം നടക്കാം .
ഇതേ സാഹചര്യമാണ്‌ ഇപ്പൊ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. സ്ത്രീ പീഡനങ്ങള്‍ വീട്ടില്‍ തന്നെകണ്ടു വളരുന്ന വിവേകം കൂടി ഇല്ലാത്തവാര്‍ പെണ്ണ്‌ കളിയാക്കാനും പീഡിപ്പിക്കാനും ഉള്ളതാണെന്നു വിശ്വസിക്കും. അപ്പൊ ഡെല്‍ഹികള്‍ ആവര്‍ത്തിക്കും.

ഇനി ചില ആള്‍ക്കാരുണ്ട്. അവരെ എത്ര കളിയാക്കിയാലും അടിച്ചടിച്ച് നിന്നോളും. എല്ലാരും അങ്ങനെയല്ല. ആളും തരവും എന്നതു പോലെ തന്നെ സന്ദര്‍ഭവും നോക്കണം.

ഇത്രയും പറഞ്ഞിട്ടും എഴുതിയിട്ടും ഞാന്‍ മറുപടി പറഞ്ഞുകാണില്ലെന്നു താങ്കള്‍ വിചാരിക്കുന്നോ? എന്റെ മറുപടികളോ തന്റേടമോ കാണിക്കാനല്ല ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന തെക്കേ ഇന്ത്യയില്‍ വിദ്യാഭാസവും ജോലിയും ചെയ്ത പേണ്‍കുട്ടികള്‍ നേരിടുന്ന അസമത്വം എന്താണെന്ന് എന്റെ അനുഭവത്തില്‍ കണ്ടതും അനുഭവിച്ചതും. ഇത് സമൂഹത്തില്‍ ദ്രോഹങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകാമെന്നു കാണിക്കാനാണീ പോസ്റ്റ്.

വര്‍ഷ said...

@മലക്ക് :
<< പക്ഷെ സമത്വം വേണം എന്ന് വാദിക്കുന്ന നിങ്ങള്‍, നിങ്ങളെക്കാള്‍ താഴ്ന്ന വരുമാനവും സാമ്പത്തിക നിലയും ഉള്ള ഒരാളെ ആണോ വിവാഹം കഴിച്ചതു? വിവാഹ ശേഷം ഭാര്യയുടെ അതായത് നിങ്ങളുടെ വീട്ടില്‍ ആണോ താമസിക്കുന്നത്? വര്‍ഷയുടെ അച്ഛനും അമ്മയും ചേട്ടന്റെ കൂടെ ആണോ വര്‍ഷയുടെ കൂടെ ആണോ താമസം? ഇതിനെല്ലാം ഉത്തരം അല്ല എന്നാണെങ്കില്‍ വര്‍ഷക്ക് വേണ്ടി അച്ഛനും അമ്മയും സ്ത്രീധനം കൊടുക്കുന്നത് അല്ലെങ്കില്‍ വര്‍ഷക്ക് വേണ്ടി ഭര്‍ത്താവ് സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. >>

പിന്നെ സമത്വം വേണമെന്നു പറയുന്നവര്‍ വലിയ സാമ്പത്തികമില്ലാത്തവരെ തന്നെ കല്യാണം കഴിക്കണമെന്നുണ്ടോ? അതെവിടുത്തെ ന്യായം? നമുക്കിഷ്ടപ്പെടുന്നവര്‍ അത് പണക്കാരനാകാം പാവപ്പെട്ടവനാകാം - അതാരായാലും അവരെയല്ലെ നമ്മള്‍ കല്യാണം കഴിക്കേണ്ടത്? ഞാന്‍ സ്നേഹിച്ച ആളെയാണ്‌ ഞാന്‍ കല്യാണം കഴിച്ചത്. അവരുടെ പഠിപ്പിനെയോ സമ്പത്തിനെയോ അല്ല.

പിന്നെ എന്റെ അച്ഛനും അമ്മയും അവരുടെ വീട്ടിലാണ്‌ താമസം. എനിക്കൊരു കുട്ടിയുണ്ടായാല്‍ ഒരു പക്ഷെ അവരെന്റെ കൂടെ വന്നു താമസിക്കും. ഇതിലൊക്കെ എന്താ ഇത്ര പറയാനുള്ളത്?
അച്ഛനും അമ്മയും എന്റെ കൂടെ താമസിക്കുന്നെങ്കില്‍ സ്ത്രീധനം വേണ്ട എന്നാണോ? എന്റെ അച്ഛനും അമ്മയും എന്റെ ഭര്‍ത്താവിനെ ഒരു കച്ചവട ചരക്കായല്ല കാണുന്നത്. ഭര്‍ത്താവിനെ മകള്‍ക്കു വേണ്ടി പൈസ കൊടുത്ത് വാങ്ങിക്കുന്നത് നല്ലതാണെന്ന അഭിപ്രായവുമില്ല.

മറ്റൊരാളുടെ സമ്പത്തില്‍ കണ്ണു വെക്കുന്നവനെ ചെറ്റ എന്നും പറയാം. അതും സാമര്‍ഥ്യത്തില്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നവനെ അതിലും ശക്തമായി തന്നെ വിളിക്കാം. മറ്റൊരാള്‍ സമ്പാദിച്ചത് തിന്നുക്കൊണ്ടിരിക്കുന്നവര്‍ക്ക് അതില്‍ തെറ്റു കാണാന്‍ പറ്റില്ലായിരിക്കാം. താങ്കള്‍ക്ക് എന്തുകൊണ്ടങ്ങനെ തോന്നുന്നെന്നെനിക്കറിയില്ല.

<< പ്രകൃതി തന്നെ ഒരു പുരുഷ മേധാവിത്വം നല്‍കിയിട്ടില്ലേ? മനുഷ്യരും പ്രകൃതിയുടെ മക്കള്‍ തന്നെ അല്ലെ? >>
പ്രകൃതിയെ മാതാവായി കാണുന്ന, പൂജിക്കുന്ന സംസ്കാരത്തില്‍ എവിടെയാണ്‌ മാഷെ ഈ പുരുഷ മേധാവിത്വം ? തേനീച്ചകളില്‍ പുരുഷ മേധാവിത്വമുണ്ടോ? അല്ലാ.. എന്തിനാണീ ഉദാഹരണങ്ങള്‍ ?
ആരെങ്കിലും കൊലപാതകം ചെയ്താല്‍ നമ്മളും അതു ചെയ്യണമോ?

എന്തെങ്കിലും തരത്തിലുള്ള മേധാവിത്വത്തിന്റെ ആവശ്യമെന്താണ്‌? എന്റെ ഭക്ഷണത്തിനും യാത്രയ്ക്കും ഞാന്‍ സമ്പാദിക്കുന്നു. എനിക്ക് പോകേണ്ട സ്ഥലങ്ങളിലേക്ക് ഞാന്‍ പോകുന്നു. എനിക്ക് വാങ്ങേണ്ട സാധനങ്ങള്‍ ചിലപ്പോള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ വീട്ടുകാരുടെയും കൂടെ വാങ്ങുന്നു. ഭര്‍ത്താവിന്റെ ജോലി പോയാല്‍ ഭാര്യയും ഭാര്യയുടെ ജോലിപോയാല്‍ ഭര്‍ത്താവും ഒരു കൈ താങ്ങ് തന്ന് കുടുംബം, ചിലവു എന്നിവ കൊണ്ടുപോകുന്നു. നമ്മളെക്കൊണ്ടാകുന്ന തരത്തില്‍ ആവശ്യക്കാരെ സഹായിക്കുന്നു. അപ്പൊ ഇവിടെ ഒരു മേധാവിത്വത്തിന്റെ ആവശ്യമില്ല. സ്നേഹവും സഹകരണവും മതി.

<< അത് അടിച്ചമര്‍ത്തുന്നത് പുരുഷന്മാര്‍ ആണെന്ന് മാത്രം വിചാരിക്കരുത്, സ്ത്രീകള്‍ക്കും അതില്‍ പങ്കുണ്ട്. >>
ഇവിടെ സ്ത്രീവര്‍ഗ്ഗം ഒരു മാലാഖാ വര്‍ഗ്ഗമാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. ഞാന്‍ പറഞ്ഞ അനുഭവങ്ങളില്‍ തന്നെ കാണാം പലപ്പോഴും സ്ത്രീകളുടെ മനോഭാവവും അസമത്വം കാണിക്കുന്നതാണ്‌ . അത് മുമ്പേ തെറ്റായി ഗമിച്ച ഗോവിനു പിമ്പേ ഗമിക്കുന്നതു കൊണ്ടാണ്‌ . ഇത്രയും വായിച്ച് ഒരാള്‍ മാറി ചിന്തിച്ചാല്‍ അതു തന്നെ ഏറ്റവും വലിയ കാര്യം .

HUDA said...

ഒരു നീണ്ട യാത്രയിലായിരുന്നു. വര്‍ഷയുടെ മറുപടിയും ഖദീജ മുംതാസുമായുള്ള അഭിമുഖവും എല്ലാം വായിച്ചു.
ചില കാര്യങ്ങള്‍ വര്‍ഷയുമായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഒരു ചര്‍ച്ച എന്ന് കരുതിയാല്‍ മതി.
അറബി പേരുള്ള ആളുകള്‍ എല്ലാം മുസ്ലിംകള്‍ ആണെന്ന് പൊതുവെ ഒരു ധാരണയുണ്ട് (അവരെ വേണമെങ്കില്‍ നമുക്ക് മാപ്പിളമാര്‍ എന്ന് വിളിക്കാം).

എന്നാല്‍ ഒരാളുടെ പേര് മലയാളത്തിലോ സംസ്കൃതത്തിലോ മറ്റേതു ഭാഷയിലാണെങ്കിലും ശരി, '' തന്‍റെ സ്രഷ്ടാവിന്‍റെ ഗുണ വിശേഷണങ്ങളില്‍ ഉറച്ച ബോധ്യം ഉണ്ടാവുകയും, ഏറെ ഇഷ്ടത്തോടെ, വിധേയത്വത്തോടെ തന്‍റെ സ്രഷ്ടാവിനെ തീര്‍ത്തും അനുസരിക്കാനുള്ള സന്നദ്ധതയും, തന്‍റെ മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും അതിനുള്ള നിരന്തരമായ പരിശ്രമവും ചെയ്യുന്ന ആരെയും'' മുസ്‌ലിം എന്ന് വിളിക്കാം
ഇവിടെ വിശ്വാസമല്ല മറിച്ചു ബുദ്ധിയില്‍ ഉറച്ച ബോധ്യമാണ് വേണ്ടത്. ഇതിനു അറബിയില്‍ 'ഈമാന്‍' എന്ന് പറയുന്നു. 'നിര്‍ഭയത്വം' എന്ന അര്‍ത്ഥമുള്ള 'അംന്' എന്ന മൂല പദത്തില്‍ നിന്നാണ് 'ഈമാന്‍' ഉണ്ടായത് .
ഒരു കാര്യം ബുദ്ധിയില്‍ ഉറയ്ക്കാന്‍ മനസ്സില്‍ ചോദ്യങ്ങള്‍ ഉണ്ടാവുകയും അതിനു തൃപ്തികരമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
മരണപ്പെട്ടവരെ വീണ്ടും ജീവിപ്പിക്കുകയോ ? അതെങ്ങനെ ?
അല്ലാഹുവിനെ എനിക്ക് കാണാന്‍ കഴിയുമോ ? എന്നെ സൃഷ്ടിച്ച , ഈ മനോഹര പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച അല്ലാഹുവിനെ ?
ഇത്തരം 'ബാലിശമായ' ചോദ്യങ്ങള്‍ നിരീശ്വരവാദികളുടെതായിരുന്നില്ല.

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ ഈമാന്‍ ഉള്ളവനല്ലേ ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക. (ഖുര്‍ആന്‍ 2:260 )

നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ ഈമാനുള്ളവരില്‍ ഒന്നാമനാകുന്നു. (ഖുര്‍ആന്‍ 7:143)

"മുടി തട്ടത്തിനു പുറത്തേക്കു നീങ്ങിക്കിടപ്പുണ്ടോ സാരിയുടെ ഞൊറി മാറിക്കിടപ്പുണ്ടോ എന്നൊക്കെ നോക്കിയിരിക്കുന്ന പോലീസുകാരനല്ല എന്റെ പടച്ചവന്‍. ആത്മാവിന്റെ നന്മയെ കാണുന്നവനാണ്" ഖദീജ മുംതാസ്
ശരി. എന്താണ് യഥാര്‍ത്ഥത്തില്‍ പടച്ചവന്‍ കാണുന്ന ആത്മാവിന്‍റെ നന്മ ? എന്താണ് പടച്ചവന്‍ കാണുന്ന ആത്മാവിന്‍റെ തിന്മ ?

ആദി പിതാവായ ആദാം (അ ) ഒരു വൃക്ഷത്തെ സമീപിച്ചു (പഴം കഴിച്ചു പോയത്) വലിയ തിന്മയായാണ് പടച്ചവന്‍ കാണുന്നത് .
എന്നാല്‍ നിര്‍ദോഷിയായ സ്വന്തം പിഞ്ചു മകനെ അറുക്കുന്ന ഇബ്രാഹിം (അ ) ചെയ്തതോ ? പടച്ചവന്‍റ കണ്ണില്‍ ഏറ്റവും വലിയ നന്മയും ?
ഇതെങ്ങനെ ?

HUDA said...

Obedience is the FITRAH ( Disposition ) of all the creatures. If creatures are disobedient to the law and order ( Huda) of Allah , there will not be harmony or peace ( Salam ) in this universe. Earth, Sun, Moon, Lungs, Heart, Cells...all creatures are obedient, that's why peace exists, and they are called Muslims.
Allah (SWT) created everything for him, including mankind. He created Man with so much possibilities. Man himself is creative and intelligent, because he has free will. Apart from other obedient creatures without free will, Allah wanted to test the obedience of man.
Our will should be Allah's will.
Allah SWT created situations in life to TEST our OBEDIENCE ( Ibadah ) to his orders. The level of obedience is very important. Our response act should be perfect ( Ahsan Amal ).
We should Obey Allah's orders ( Huda ), Agree with it in our minds, and DESIRE it. That's how Allah becomes our ILAAH.
( willing to obey with joy to 'the one' is called ILAAH )
"HELL is covered by LIKES and HEAVEN is covered by DISLIKES" ( Brief of an Hadees ).
It's not that easy to perform as an Abdu ( Slave ) of Allah.
We have to sacrifice our LIKES to do Ahsan Amal ( Perfect Obedience ).
Let's take some simple examples of Huda.
The desire of women is to exhibit their beauty. They like to be noticed in public, by projecting their beauty. They utilize cloths, ornaments, cosmetics, colors, perfumes etc for the same purpose.
Women are ordered by Allah SWT to cover their beauty in public.
If Allah SWT is the only ILAAH of a girl, then she will sacrifice her desire and cover her beauty in public. She never like to be noticed in public, to unite Allah's will, her will.
The desire of man is to enjoy the beauty of women.
The 'Huda' is...
"Say to the believing men, they should lower their gaze and guard their private parts that is purer for them. Allah is Aware of the things they do."
(Quran 24:30)
We like to hold the things we love. The Huda is...
"You shall not attain righteousness until you spend of what you LIKE. Whatever you spend is known to Allah." ( Quran 3:92 )

Anonymous said...

@ huda താഴെ കൊടുത്തിരിക്കുന്നത് എന്റെ വാചകങ്ങളല്ല. ഭഗവന്‍ ഡിങ്കന്‍ ഒരു ബ്ലോഗറില്‍ കൂടി അരുള്‍ ചെയ്തതാണ് :ആര്‍ക്കുവേണ്ടി ഒരുവന്‍ ഓശാനാ വിളിക്കുന്നുവോ, അവന്റെ നാമത്തില്‍ , അവനുവേണ്ടി, അത് വിളിക്കാത്തവരോ, അല്ലെങ്കില്‍ , തന്റെ ദൈവമായ കഴുതയെ കഴുത എന്ന് വിളിക്കുന്നവരോ ആയ സഹജീവികളുടെ കയ്യോ കാലോ തലയോ വെട്ടാന്‍ ആര്‍പ്പിടുന്നവന് മടിയൊന്നുമില്ല. എന്തുകൊണ്ടെന്നറിയില്ല, അന്യവിശ്വാസത്തെ ശിക്ഷിക്കേണ്ട ജോലി ദൈവത്തിന്റെ സര്‍വ്വശക്തിക്ക് വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറാവാറില്ല. അവന് മനുഷ്യരെ വേണ്ട, അവന്റെ ദൈവത്തെ മതി. ഒരുപക്ഷേ, അന്യവിശ്വാസക്കാരെ സൃഷ്ടിച്ചത് അന്യദൈവമായതിനാലാവാം. ഇനി എന്റെ വചനങ്ങള്‍ :സ്വന്തം വേദ പുസ്തകത്തിലെ നല്ല വാചകങ്ങള്‍ മാത്രം ഉദ്ദരിച് ഞാനും എന്റെ മതക്കാരും മാത്രമാണ് ദൈവത്തിന് പ്രീയപ്പെട്ടവന്‍ എന്നും അവന്റെ വാക്കുകള്‍ അന്ഗീകരിക്കത്തവന്‍ താന്തോന്നി എന്നും നരകത്തില്‍ പോകേണ്ടവനെന്നും. ഇങ്ങനെയെങ്കില്‍ എനിക്ക് നരകത്തില്‍ പോകാന്‍ ഒരു മടിയും ഇല്ല.- MANOJ

HUDA said...

അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ടപോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: "അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ."
ഖുര്‍ആന്‍ 42:11
http://tanzil.net/#trans/ml.karakunnu/42:11

Anonymous said...

താങ്കളുടെ ഖുര്‍-ആന്‍ ലിങ്കിനു നന്ദി. കുറച്ചു സംശയങ്ങള്‍ തീര്‍ക്കാന്‍ പറ്റി. താങ്കളുടെ ആദ്യ വാചകങ്ങള്‍, ഖുര്‍-ആനെ പറ്റി, നന്നായിരുന്നു.. താങ്കളെ പോലുള്ളവര്‍, നല്ലത് മാത്രം കാണാന്‍ ശ്രമിക്കുന്നു എന്നുള്ളത് വളരെ ആശ വഹമാണ്.പിന്നെ താങ്കള്‍ താഴെ ഉള്ളതും കൂടി വായിചു മറുപടി തന്നാല്‍ നന്നായിരിക്കും. താങ്കള്‍ തന്ന ലിങ്കിലെ തന്നെ വചനങ്ങള്‍ ആണിത്. ഖുര്‍-ആന്‍ ദൈവം നേരിട്ട തന്ന വേദ ഗ്രന്ഥം ആണ് എന്ന് പറയുന്നത് അരിയാഹാരം കഴിക്കുന്ന എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ കൂടുതല്‍ എഴുതി വര്‍ഷയുടെ ബ്ലോഗ്‌ സ്ഥലം അപഹരിക്കാന്‍ ഉദ്ദേശി ക്കുന്നില്ല . ലോകത്ത് പല പ്രവാചകന്മാരും മഹത്തുക്കളും ശാസ്ത്രഞ്ജന്‍ മാരും മനുഷ്യ സ്നേഹികളും ഉണ്ടായിട്ടുണ്ട്. അതില്‍ ഉന്നതസ്ഥാനം ഉള്ള ഒരാള്‍ തന്നെയാണ് മുഹമ്മദ്‌ നബി.പക്ഷെ ഖുറാന്‍ അദ്ദേഹത്തിന് ദൈവം നേരിട്ട് കൊടുത്തതാണ് എന്ന് പറയുന്നത്, എന്തോ എന്റെ യുക്തി ബോധം സമ്മതികതതാണ്
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123
നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29
ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22

Anonymous said...

@ Huda
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6
സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 4-157
ഞങ്ങള്‍ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌. 5-14
മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.5-17

Anonymous said...

@Huda
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 5-116 യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം. 5-18
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ കാഫറുകളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55
( അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. 37-22
അപ്പോള്‍ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക്‌ സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. 25-19
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്‍റെഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി തന്‍റെതെളിവുകള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221
വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3

- MANOJ

Alla.. said...

@HUDA

ആടിനെ പത്തു പ്രാവശ്യം പട്ടി എന്ന് വിളിച്ചാല്‍ പട്ടി ആകുമോടോ? ഇത്രയും ഇടുങ്ങിയതും തിരുത്തലുകള്‍ ആവശ്യം ഉള്ളതും ആയ മത വിശ്വാസം വേറെ ഇല്ല. ഞാനും വായിച്ചിട്ടുണ്ട് ഖുറാന്‍. അത് വായിക്കുമ്പോള്‍ തന്നെ മനസിലാകും മണ്ടത്തരങ്ങളുടെ ഘോഷയാത്ര‍. ഒരു വിവരവും ഇല്ലാത്ത വല്ല കാട്ടരിബികളെയും മറ്റും പറ്റിക്കാന്‍ കൊള്ളാം, ഇവിടെ കൊണ്ടേ പ്രയോഗിക്കല്ലേ... അല്ല പിന്നെ.

മലക്ക് said...

@<<>>

തികച്ചും ശരിയാണ്. അങ്ങനെ ഉള്ളവരെ നാലാമതും വരാന്‍ വെറുതെ വിട്ടുകളയരുതു എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ കൊയംപ്ബത്തൂരും ബംഗ്ലോര്രും ഒക്കെ ഒറ്റയ്ക്ക് താമസിച്ചത് കൊണ്ട് മാത്രം പെരുമാറാന്‍ അറിയാം എന്ന് പറയുന്നത് ഉചിതം അല്ല. ദി ഷോ മസ്റ്റ്‌ ഗോ ഓണ്‍....

മലക്ക് said...

@തന്റേതല്ലാത്ത കാരണം കൊണ്ട് ഒരാള്‍ക്ക് ഒരുപാട് പേരുടെ മുന്നില്‍ നാണക്കേടുണ്ടായാല്‍ - അതാരായാലും - നമ്മള്‍ കളിയാക്കുകയാണോ ചെയ്യേണ്ടത്? അവരനുഭവിക്കുന്ന വിഷമം കൂടുകയല്ലേ ഉള്ളൂ?

ശരിയാണ്, വിഷമം കൂടും. അങ്ങനെ കളിയാക്കുന്നത് തെറ്റാണ് താനും. പക്ഷെ ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് ഒരു ആണും പെണ്ണും തമ്മില്‍ ഉള്ള വ്യത്യാസം ആണ്. കളിയാക്കപ്പെടുന്നത് പെണ്‍കുട്ടി ആയാല്‍ വിഷമം അല്പം കൂടും എന്ന് മാത്രം. അതായത് പലപ്പോഴും സാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ ആണ്‍കുട്ടികള്‍ മിടുക്കര്‍ ആണെന്ന്.

IBADU RAHMAN said...

@ അല്ല പിന്നെ
പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ “നിങ്ങള്‍ക്കു സമാധാനം” എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍.
(ഖുര്‍ആന്‍ 25:63)

Alla.. said...

@IBADU RAHMAN

അതെ അതെ ഇസ്ലാമിക രാജ്യങ്ങളിലേക്ക് വെറുതെ ഒന്ന് നോക്കിയാല്‍ മതി സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ ഇങ്ങനെ പറന്നു നടക്കുക അല്ലെ (അഫ്ഗാന്‍, പാക്കിസ്ഥാന്‍, ലിബിയ etc ) ? ഏതൊക്കെ രാജ്യങ്ങള്‍ ആ കാട്ട് നിയമങ്ങളില്‍ നിന്നും കുറച്ചു എങ്കിലും പുറത്തു വന്നിട്ടുണ്ടോ, അവരൊക്കെ രക്ഷപെട്ടിട്ടുണ്ട് (ദുബൈ).

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

[url=http://orderviagradirectlyonline.com/#phkxl]viagra without prescription[/url] - viagra 200 mg , http://orderviagradirectlyonline.com/#roavz cheap viagra online

മുകില്‍വര്‍ണ്ണന്‍ said...

//പാവാട ഇടുമ്പോള്‍ കാണുന്ന കാലുകള്‍ കണ്ടൊ അല്ലെങ്കില്‍ 'കയ്യില്ലാത്ത ടോപ്' ഇടുമ്പോള്‍ കാണുന്ന കക്ഷമോ കയ്യോ കണ്ടിട്ടോ വികാരങ്ങള്‍ വരുമെന്നു പറയുന്നവരോടൊരു ചോദ്യം . നിങ്ങളുടെ വീടുകളില്‍ താമസിക്കുന്ന അമ്മയൊ പെങ്ങളോ വസ്ത്രം മാറുന്നതോ അല്ലെങ്കില്‍ അടിച്ചു വാരാന്‍ സാരി കുത്തുമ്പോള്‍ കാണുന്ന കാലുകളോ കണ്ടാല്‍ നിങ്ങള്‍ അവരെയും കേറി പിടിക്കുമോ ? സ്വന്തം അമ്മയേയും പെങ്ങന്മാരേയും നിങ്ങള്‍ക്ക് അപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ രോഗിയായ നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ച്ചപ്പാടായ രോഗത്തിനുമാണ്‌ ചികിത്സ വേണ്ടത്. അല്ലാതെ വഴിയിലൂടെ പൂര്‍ണ ആരോഗ്യത്തോടെ കടന്നു പോകുന്ന ആള്‍ക്കല്ല. . //
ഇത്രയ്ക്ക് ബാലിശമായി ചിന്തിയ്ക്കരുത് സുഹൃത്തേ...വികാരങ്ങള എല്ലാവര്ക്കും ഉണ്ട്. അത് പുരുഷന ആയാലും ശരി, സ്ത്രീ ആയാലും ശരി. പക്ഷെ ആ വികാരങ്ങളെ നമ്മൾ എങ്ങനെ നിയന്ത്രിയ്ക്കുന്നു അല്ലെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില ആണ് മിടുക്ക്. ഒരു പുരുഷന്റെ നഗ്നത കാണുമ്പോൾ നിങ്ങൾ ഈ പറയുന്ന സ്ത്രീകള്ക്ക് വികാരങ്ങള ഉണ്ടാവുന്നില്ലേ? അത് നിക്രുഷ്ടമാണ് അല്ലെങ്കിൽ നിങ്ങളുടെ അച്ഛനെയോ സഹോദരനെയോ കാണുമ്പോൾ നിങ്ങള്ക്ക് സമാനമായ വികാരങ്ങള വരുണോ എന്നോകെ തിരിച്ചു ചോദിയ്ക്കാൻ തുടങ്ങിയാൽ എന്താവും സ്ഥിതി? അതുകൊണ്ടാണ് പുരുഷൻ ആയാലും സ്ത്രീ അയാളും ശരി കാണിയ്ക്കാൻ പാടില്ലാത്തത് കാണിയ്ക്കാതിരിയ്ക്കാൻ കഴിവതും ശ്രമിയ്ക്കുക.... അതാണ്‌ കാര്യം..
[ക്ഷമിയ്ക്കണം....താങ്കള് ഇവിടെ പറഞ്ഞ ഒരുപാട് കാര്യങ്ങളോട് യോജിപ്പുണ്ട് താങ്കളുടെ വികാരങ്ങളും മനസ്സിലാക്കുന്നു അത് പൂർണ്ണ മനസ്സോടെ അന്ഗീകരിയ്ക്കുന്നു. എന്നാൽ ഈയൊരു പരഗ്രഫ് മാത്രം എനിയ്ക്ക് എന്തോ അത്രയ്ക്കങ്ങ് ദഹിച്ചില്ല..വികാരങ്ങള ഉണ്ടാവരുത് എന്നാണു താങ്കള് പറഞ്ഞത് എന്നാണു എനിക്ക് തോന്നിയത്. നേരെ മരിച്ചു വികാരങ്ങള നിയന്തിര്ക്കണം എന്നാണു താങ്കള് ഉദ്ദേശിച്ചതെങ്കിൽ ഞാനും യോജിക്കുന്നു. ഇനിയിപ്പോ താങ്കള് ഉദ്ദേശിച്ചത് ഞാൻ മനസ്സിലാക്കിയതിന്റെ പ്രശ്നം ആണോ എന്ന് അറിയില്ലല്ലോ]

താഴ്‌വാരം said...

വര്‍ഷ,
സൗദി ഭരണകൂടത്തിന്റെ നിലപാടുകളെല്ലാം ഇസ്‌ലാമികമാണ് എന്നു ധരിക്കുന്നതാണ് ശരിയില്ലായ്മ. ലവന്മാര്‍ക്ക് കൂറ് അമേരിക്കയോടാണല്ലോ. കഅ്ബ അവിടെയാണ് എന്നതിനാല്‍ അവര്‍ ചെയ്യുന്നതെല്ലാം ഇസ്‌ലാമികം എന്നു പറയരുത്- ബലാല്‍സംഗ ശിക്ഷയുടെ കാര്യത്തിലും അതേ.

താഴ്‌വാരം said...

വര്‍ഷ,
സൗദി ഭരണകൂടത്തിന്റെ നിലപാടുകളെല്ലാം ഇസ്‌ലാമികമാണ് എന്നു ധരിക്കുന്നതാണ് ശരിയില്ലായ്മ. ലവന്മാര്‍ക്ക് കൂറ് അമേരിക്കയോടാണല്ലോ. കഅ്ബ അവിടെയാണ് എന്നതിനാല്‍ അവര്‍ ചെയ്യുന്നതെല്ലാം ഇസ്‌ലാമികം എന്നു പറയരുത്- ബലാല്‍സംഗ ശിക്ഷയുടെ കാര്യത്തിലും അതേ.

BabithaBabu said...

I gone through your blog right now. I am really proud of you my dear. മാറ്റങ്ങൾക്കു വേണ്ടി ഇങ്ങനെ ചിലർ ഉണ്ടാകണം നമ്മുടെ ഇടയിൽ. ഞാനും ഒരു പ്രവാസി. ഒരു പാട് സ്വപ്നങ്ങൾ കൊണ്ട് മകളെ വളർത്തുന്നവൾ.. നിന്നെപോലെ എന്റെ മകൾ വളരട്ടെ... ചുറ്റുപാടുകൾ നിഴലുകൾ മാത്രമല്ല ജീവിതം തന്നെ എന്നെ തിരിച്ചറിവ്, ജീവിതം സഹനത്തിന്റെ മാത്രമല്ല അതിജീവനത്തിന്റെ കൂടിയാണെന്ന തിരുത്തലുകൾ.. എത്തുന്ടയിരിക്കണം. ജ്യോതി യെ പോലെ ഇനിയും ജീവിതങ്ങൾ ഹോമിക്കപെടതിരിക്കാൻ ഞാനെന്റെ മകനെ തിരിച്ചറിവിലൂടെ നടത്തുന്നു..

nalina kumari said...

എനിക്ക് ഒരു മോളും ഒരു മോനും.മോളാണ് അവനെ കുഞ്ഞുന്നാൾ മുതൽ നിരത്ത് മുറിച്ചു കടക്കാനും 25 കിലോ മീറ്റർ ദൂരമുള്ള സ്കൂളിൽ എത്തിക്കാനും മുന്നില് നടന്നത്.
ഒരു journalist ആയ മോൾ പൈലറ്റ് ആയ മോനേക്കാൾ ധൈര്യവതിയാണെന്ന് ചിലപ്പോൾ തോന്നും ഇന്നും മോൻ എന്ത് സംശയം വന്നാലും അത് ദൂരികരിക്കുന്നത് ചേച്ചിയെ വിളിച്ചു ചോദിച്ചു മാത്രം എന്റെ മോളെ ആണ്കുട്ടിക്കൊപ്പം യാതൊരു വ്യത്യാസവുമില്ലാതെ വളര്ത്തിയതിൽ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു
നല്ല രചന എല്ലാ ആശംസകളും

Anonymous said...

[url=http://trueviagrahere.com/#vpcfs]buy viagra 100 mg[/url] - cheap generic viagra , http://trueviagrahere.com/#jpqib viagra without prescription

വിന്‍സ് said...

Penninte vasthra dhaaranathey kurichu ennu aarengilum FB ilo blogiloo choodhichaal kaakkaa koottam parannu varunnathinte kaaryam manassilaavunnilla.

ബിലാത്തിപട്ടണം Muralee Mukundan said...

അമ്മോ ചൂടൻ ചർച്ചയായിരുന്നല്ലോ...
ഹും..എന്തായാലും ഈ മണ്ടയുള്ളവളെ ഈ മണ്ടനും പിന്തുണ്ടരുന്നു...

ഇനി വല്ലപ്പോഴും ഇതുപോലെ വന്ന് ലൈനടിക്കാം കേട്ടൊ വർഷെ

OBAT KELENJAR TIROID said...

Silahkan kunjungi :
http://obatkelenjartiroid.utamakansehat.com/
http://obatparuparubasah.utamakansehat.com/
http://obatkatarak.utamakansehat.com/
http://obatflekparuparu.utamakansehat.com/
http://obatglaukoma.utamakansehat.com/
http://obathernia.utamakansehat.com/
http://obatleukimia1.utamakansehat.com/
http://arkanherbal.com/cara-mengobati-tumor-filodes/
http://arkanherbal.com/obat-herpes-genitalis/
http://arkanherbal.com/obat-trikomoniasis/
http://arkanherbal.com/cara-mengobati-abses-payudara/
http://qncjellygamat.org/obat-sakit-tulang-punggung/
http://qncjellygamat.org/obat-sakit-tulang-ekor/
http://qncjellygamat.org/obat-patah-tulang-pergelangan-tangan/
http://qncjellygamat.org/obat-patah-tulang-paha/
http://qncjellygamat.org/obat-tulang-lutut-bergeser/