29 Nov 2012

ഒരിക്കല്‍ കൂടി കാതോര്‍ത്തുക്കൊണ്ട്...(എന്നും പരീക്ഷയുടെ ചൂട്‌ ദേഹത്ത്‌ കയരുമ്പോള്‍ എനിക്ക് മുകുന്ദനോടും എം.ടി.യോടും മാധവിക്കുട്ടിയോടും എല്ലാം വല്ലാത്ത സ്നേഹം തോന്നാറുണ്ട്. പഠന വിഷയം 'എഞ്ചിനീയറിങ്ങ്‌' ആയതു കൊണ്ടാകാം ആ ദിവസങ്ങളില്‍ എനിക്ക്‌ സാഹിത്യ വിഷയങ്ങളോടാണ്‌ കൂടുതല്‍ താത്പര്യം തോന്നാറുള്ളത്‌. മാത്രമല്ല, പഠിക്കാനുള്ളതല്ലാത്ത എന്തും വായിക്കാന്‍ വല്ലാത്തൊരു വെമ്പലും. 'എഞ്ചിനീയറിങ്ങി'ന്റെ 4 വര്‍ഷങ്ങളും പിന്നെ കോളേജിനു പിന്നിലെ മനോഹരമായ മലകളും ഹോസ്റ്റലിനു മുന്നിലൂടെ പോകുന്ന റെയില്‍ പാതയും മധുരമാര്‍ന്ന ഓര്‍മകളും ഇടക്കിടെ എന്റെ ഭാവനയെ വികസിപ്പിച്ചുക്കൊണ്ട് ഇതേ പോലെ കടന്നു പോയി.
അങ്ങനെയിരിക്കേ ഏതോ പരീക്ഷക്ക്‌ മുമ്പ് എപ്പോഴോ ആയി ഞാന്‍ കുറിച്ചിട്ടതാണിത്‌.)മംഗലാപുരം എക്സ്പ്രസ്സ് എനിക്ക് മുമ്പിലൂടെ കൂകി വിളിച്ചു കൊണ്ട് കടന്നു പോകുന്നു .. വാളയാര്‍ ചുരം കടന്ന് കരിമ്പനകളുടെ നാട്ടിലേക്കുള്ള ഈ നെടുനീളന്‍ വണ്ടിയുടെ പ്രവേശനം ഞാന്‍ മനസ്സില്‍ കാണുകയാണിപ്പോള്‍...

നല്ല കുളിര്‍മ .. ചെറിയൊരു തണുത്ത കാറ്റ്‌ വീശുന്നുമുണ്ട്... ജനല്‍ കമ്പികളില്‍ പിടിച്ചു നില്‍ക്കുന്നതുകൊണ്ടാകാം കൈകള്‍ വല്ലാതെ തണുത്തിരിക്കുന്നു .. ഞാന്‍ കാത്തിരിക്കുകയാണ്‌ അടുത്ത തീവണ്ടിയുടെ വരവിനായി ... അപ്പോഴും , പാലക്കാടന്‍ കാറ്റും തമിഴ് മണവും ഒരുപോലെ വഹിച്ച് കരിമ്പനകള്‍ക്കിടയിലൂടെ വയലോലകളെ പകുത്തു , കുതിച്ചു ക്കൊണ്ടേയിരിക്കുന്ന ആ വണ്ടിയുടെ ചിത്രം ഞാന്‍ മനസ്സില്‍ വരച്ചുക്കൊണ്ടേയിരുന്നു ...

ഇവിടെ തീവണ്ടി ഒരതിശയമല്ല. ഒരു ദിവസം തന്നെ എത്രയെണ്ണം !
എന്തായാലും ഒന്നിനെ കൂടി കണ്ടിട്ടാകാം പുസ്തകത്തിന്റെ ഉള്ളിലേക്ക് വലിയുവാനുള്ള ശ്രമം.. എന്താണിതെനിക്ക്‌ നല്‍കുന്നത് ??? എന്താണിതെന്നെ ഓര്‍മിപ്പിക്കുന്നത്???
ഗൃഹാതുരത്വം ??
അല്ല.. അതൊരു പഴഞ്ചന്‍ പ്രയോഗമാണ് ... അല്ലെങ്കിലും അങ്ങനെയല്ല അതിനെ വിശേഷിപ്പിക്കേണ്ടത്‌.. എത്ര തന്നെ കണ്ടാലും മതി വരാത്ത ഒരു കൌതുകം! ഓരോ പ്രാവശ്യവും വീട്ടിലേക്ക് പോകുന്നതിനായി ഈ വന്‍ തേരട്ടയെ കാത്ത്‌ നില്‍ക്കുമ്പോഴും ആദ്യമായി ഇതില്‍ കേറാന്‍ പോവുകയാണെന്ന് തോന്നി പോകാറുണ്ടെനിക്ക്‌. ഒരുപാട് പരിഭ്രമവും അത്ര തന്നെ ആശ്ചര്യവും സന്തോഷവും മനസ്സില്‍ കളിക്കുമപ്പോള്‍...

ഈ കൌതുകത്തെ കുറിച്ച് പലപ്പോഴും കൂട്ടുകാരുടെ മുമ്പില്‍ വാചാലയാകാറുണ്ട് ഞാന്‍. ഒരുപക്ഷെ കളിയായിട്ടാകാം അവരില്‍ പലരുമെന്റെ വാക്കുകളെ കേള്‍ക്കാറുള്ളത്‌. എന്നാലും വെറുതെയിങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ മനസ്സിനൊരു സന്തോഷം.. ഈ ലോകത്തിലെ വേദനകളോ സങ്കടങ്ങളോ ബാഹ്യമോ ആന്തരികമോ ആയ മുറിപ്പാടുകളോ എന്നെ സ്പര്‍ശിക്കുന്നതേയില്ല എന്നൊരു തോന്നല്‍.. ഈ വണ്ടിക്കൊപ്പം എന്റെ വേദനകളും ഒരുപാട് ദൂരത്തേക്ക്‌ പോകുന്നതായി ഞാന്‍ അറിയുന്നു.
അല്ല .. ചൂളം വിളിച്ച് അകലങ്ങളിലേക്ക് പായുന്ന ഈ വണ്ടികള്‍ ഒരു ഗൃഹാതുരത്ത്വ ഓര്‍മയല്ലെനിക്ക്‌. .. പകരം ..... എന്റെ പരിഭവങ്ങളും പരിഭ്രമങ്ങളും നൊമ്പരങ്ങളും വഹിച്ചു അകലങ്ങളിലേക്ക് പായുന്ന ഒരു സാന്ത്വനാനുഭൂതിയാണ് .. എന്നിലേക്ക്‌ മധുരമാര്‍ന്ന മഹത്തായ രണ്ട് സംസ്കാരങ്ങള്‍ പകര്‍ന്ന്‌ തരുന്ന വിജ്ഞാന ഭണ്ഢാരമാണ്‌.
മനസ്സിനെ കുറെ കാലം വേട്ടയാടിയിരുന്ന ഒരു പദപ്രശ്നം പൂരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയില്‍ ജനലിന്റെ കമ്പികളില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പുറത്ത്‌ അടുത്ത ചൂളം വിളി കേള്‍ക്കുകയായ്‌..
ഇപ്പോള്‍ ആ ശബ്ദത്തെ ആവാഹിക്കുകയാണ്‌ ഞാന്‍ എന്റെ മനസ്സിലേക്ക്‌... ...

13 comments:

തറവാടി said...

നല്ല തുടക്കം.

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം തുടര്‍ന്നും എഴുതു

Njan - Oru malayali penkodi said...

പ്രോത്സാഹനങ്ങള്‍ക്ക്‌ നന്ദി. തറവാടിക്കും അനൂപ് കോതനല്ലൂരിനും.. തുടര്‍ന്നും ഇതു പോലെ പ്രതീക്ഷിക്കാം ട്ടോ...

കണ്ണൂരാന്‍ - KANNURAN said...

തലക്കെട്ട് ബാനറില്‍ മാത്രമേ മലയാളമായുള്ളൂ.. ബ്ലോഗിന്റെ സെറ്റിംഗ്സിലും ഇത് “Ente Lokathile Appooppan thadikal“ മലയാളത്ത്തിലാക്കുക,എങ്കിലേ ഈ ബ്ലോഗ് മലയാളമാവൂ....

Rahul S. Nair said...

മരങ്ങളും കടലും പിന്നെ കായലും ഒക്കെ കണ്ടു നാടിനെ ഓര്‍മ്മ വരുന്നതായി പല കവികളും പാടി ഞാന്‍ കേട്ടിടുണ്ട്. ഈ ആശയം ആധ്യമായിട്ടാണ് - തീവണ്ടി . കൊള്ളാം നല്ല വിവരണം ..
:)

Indu said...

Chilathundu . Evidenno vannu , ullile orupadu swapnangaleyum chila nanutha ormakaleyum thurannu vittu, engottu pokunnava. Mazhayum, puzhayum,thiramalakalum , ninte theevandiyum pole.Chilappol thonnum athinayi matramanu avar varunnathennu.

Nannayittundu :)

... n ! x ... said...

കൊള്ളാം ...

മഴപെയ്തു തിമര്‍ക്കുന്ന ഒരു മഴക്കലത്തു അമ്മ തന്ന ചായയും കുടിച്ചു തലയണയും കെട്ടിപിടിച്ച്ചു പുറത്തു പെയ്യുന്ന മഴതുള്ളികള്‍ തെങോലയിലൂടെ ഇറ്റിറ്റു വീഴുന്നതു ജനാല വഴി നോക്കിയിരുന്നുമടുക്കുംബോള്‍, തലെന്നു രാത്രി വയിച്ചു പകുതിയാക്കി വച്ച, നാട്ടിലെ വയനശ്ശാലയുടെ പുസ്തകങള്‍ അടുക്കിവച്ച ആ പഴയ ഷെല്‍ഫില്‍ നിന്നും ഒരുപാടു കഷ്ട്ടപ്പെട്ടു തപ്പിയെടുത്ത, എം മുകുന്ദന്ടെ 'ഹരിദ്വ്വാറില്‍ മണി മുഴങുമ്ബൊളി'ന്‍ടെ ആ പഴയ കോപ്പി വീന്‍ടും വായിക്കുന്നതിന്ടെ ഒരു സുഖമുണ്‍ടു ഇതു വായിക്കുമ്ബോള്‍... ഈ ടൈപ്പില്‍ ഇനിയും കുറിച്ചോളൂ... നമ്മള്‍ അഭിപ്രായം പോസ്റ്റിയെക്കാം

Tony said...

ദൈവമേ! എന്തൊക്കെയാണിത്? ഒരു തീവണ്ടിയെക്കുറിച്ച്‌ ഇത്രയൊക്കെ ഉണ്ടായിരുന്നോ എഴുതാന്‍? എഴുതിയേക്കണ ശൈലി കൊള്ളാം. വായിക്കാനൊരു സുഖമുണ്ട്! എഴുത്ത് നിര്‍ത്തേണ്ട! തുടരാന്‍ അനുവദിച്ചിരിക്കുന്നു!

poor-me/പാവം-ഞാന്‍ said...

heard of mulakukodi.now a penkodi -give me a pen ennu kannada paribhasha.nanma neratte.

Kripssmart said...
This comment has been removed by the author.
Kripssmart said...
This comment has been removed by the author.
വിനുവേട്ടന്‍ said...

ഇതേ പ്രശ്നം തന്നെയായിരുന്നു എനിക്കും കേട്ടോ... ഗണിത ശാസ്ത്രത്തിന്റെ ആഴങ്ങളിൽ മുങ്ങിത്തുടിക്കുമ്പോൾ ജാക്ക് ഹിഗ്ഗിൻസും സി.രാധാകൃഷ്ണനും മുംകുന്ദനും ഒക്കെയായിരുന്നു പ്രിയതോഴർ...

എഴുത്ത് തുടരട്ടെ...

deeps said...

An engineering student writing with such creativity and versatile ingenuity and flow… well..no wonder you like those great poets..