26 May 2009

കേളു നായരും ആല്‍മരച്ചോടും...

നമ്മടെ കേളു നായര്‍ അമ്പല മുറ്റത്തെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്നതെന്തിന്നാന്നറിയ്വോ ?

ഈ ഒരു ചോദ്യത്തിനു ഒരു ചെറിയ കടംകഥ പോലുള്ള ഉത്തരമായിരുന്നു കേളു നായര്‍ക്ക്‌ പറയാനുണ്ടായിരുന്നത്.. അതിങ്ങനെ ആയിരുന്നു..

ഒരുത്തന്‍ പോയി ഒരുത്തിയായി
ഒരുത്തിയാല്‍ ഇരുവരായി
ഇരുവരും കരുത്തരായി
കരുത്തരില്‍ വിരുദ്ധരായി
വിരുദ്ധരില്‍ ഒരുത്തന്റെ ബന്ധുവിന്റെ ശത്രുവിന്റെ
ഇല്ലം ചുട്ടവന്റെ അച്ഛനെ കാത്തിരിക്ക്യാ...


വല്ലതും മനസ്സിലായോ? കേളു നായര്‍ എന്തിനെ കാത്തിരിക്ക്യാന്ന്‌ള്ളത് വല്ല പിടിയും കിട്ടിയോ?

ഇത് ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പൊ മുത്തശ്ശി പറഞ്ഞു തന്നതായിരുന്നു. ഇത്‌ ഇപ്പൊ ഓര്‍ക്കാന്‍ രണ്ട് കാരണങ്ങളുണ്ടായി. ഒന്നു ഈ കടംകഥക്ക്‌ ബാലി സുഗ്രീവനുമായി ബന്ധമുണ്ട്. ഈ മാസം ആദ്യം ഹംപി കാണാന്‍ പോയപ്പൊ അത് പഴയ കിഷ്കിന്ധ സാമ്രാജ്യമായിരുന്നെന്നും ഇവിടെയാണ്‌ ബാലി സുഗ്രീവ യുദ്ധം നടന്നത് എന്നും അറിഞ്ഞപ്പൊ ഈ കേളു നായരെ കുറിച്ച് ഇന്ദൂസിനോട് ഞാന്‍ പറഞ്ഞിരുന്നു. പിന്നെ മിനിഞ്ഞാന്ന്‌ കാസര്‍ഗ്ഗോഡു നിന്ന്‌ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വെച്ച്‌ വാങ്ങിയ പുരാണ കഥകളുള്ള ഒരു പത്ത് രൂപയുടെ പുസ്തകത്തില്‍ ബാലി - സുഗ്രീവന്‍ എന്നു കണ്ടപ്പൊ ഞാന്‍ വീണ്ടും ഓര്‍ത്തു മുത്തശ്ശിയെയും കേളു നായരെയും.. അപ്പോഴും ഈ "ഒരുത്തന്‍ പോയി ഒരുത്തിയായി..." എന്നുള്ളത് ഞാന്‍ ചൊല്ലി കേള്‍പ്പിച്ചിരുന്നു കൂടെയുള്ളവര്‍ക്ക്.

ശരി.
നമുക്കിനി കേളുനായരുടെ ഉത്തരം എന്താ ഉദ്ദേശിക്കുന്നതെന്ന്‌ നോക്കാം...

സൂര്യദേവന്റെ തേരാളിയായ  അരുണന്‍  സ്ത്രീകള്‍ക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന ഇന്ദ്രസഭയിലെ ഒരു അപ്സര നൃത്തം കാണാന്‍ സ്ത്രീ വേഷധാരിയായി ചെന്നു. ആ സുന്ദരിയില്‍ ദേവേന്ദ്രന്‍ മോഹിതനായി. അങ്ങനെ അവര്‍ക്കു ജനിച്ചതാണ്‌ ബാലി. അരുണന്‍ വരാന്‍ വൈകിയത്‌ അന്വേഷിച്ച സൂര്യനു മുന്നില്‍ അരുണന്‍ ഈ കഥ പറഞ്ഞു. ആ മോഹിനീ വേഷം തനിക്കും കാണണമെന്നു പറഞ്ഞ സൂര്യ ദേവനു മുന്നില്‍ വീണ്ടും സ്ത്രീ വേഷം ധരിച്ചു അരുണന്‍ . ആ സൌന്ദര്യ ധാമത്തില്‍ സൂര്യദേവനും മോഹിതനായി. അങ്ങനെ അവര്‍ക്കുണ്ടായതാണ്‌ സുഗ്രീവന്‍.

"അപ്പോള്‍ ഒരുത്തന്‍ പോയി ഒരുത്തിയായി.. ഒരുത്തിയാല്‍ ഇരുവരായി" എന്നതിന്റെ അര്‍ത്ഥം മനസ്സിലായില്ലെ..?

"ഇരുവരും കരുത്തരായി
കരുത്തരില്‍ വിരുദ്ധരായി "
ബാലിയും സുഗ്രീവനും ആദ്യം ഗൌതമമുനിയുടെ ആശ്രമത്തിലും പിന്നെ വാനര സാമ്രാജ്യമായ കിഷ്കിന്ധയുടെ രാജകൊട്ടാരത്തിലും കരുത്തരായി വളര്‍ന്നു. പിന്നീട് മായാവി എന്ന അസുരന്റെ മായ പ്രയോഗത്തില്‍ അവര്‍ തമ്മില്‍ തെറ്റി പിരിഞ്ഞു.. അങ്ങനെ അവര്‍ കരുത്തരില്‍ വിരുദ്ധരുമായി..

ഇനി ഈ വിരുദ്ധരില്‍ ഒരുത്തനായ സുഗ്രീവന്റെ ബന്ധു ആയി പറയുന്നത് രാമനെ ആണ്‌.- ഈ ബന്ധു എന്നു പറയുന്നത് സ്നേഹിതന്‍ എന്നൊക്കെയുള്ള നിലയിലായിരിക്കാം.. അങ്ങനെ സുഗ്രീവന്റെ ബന്ധുവായ രാമന്റെ ശത്രുവായ രാവണന്റെ ലങ്ക വാലിലെ തീ കൊണ്ട് ചുട്ടു കരിച്ചല്ലോ ഹനുമാന്‍ സീതയെ അന്വേഷിക്കുന്നതിന്നിടയില്‍.. അപ്പൊ രാവണന്റെ ലങ്ക എന്ന ഇല്ലം ചുട്ട ഹനുമാന്റെ അച്ഛന്‍ ആരാണ്‌? സാക്ഷാല്‍ വായു ഭഗവാന്‍..
അതായത് നമ്മടെ കേളു നായരു അമ്പലമുറ്റത്തെ ആല്‍ ചുവട്ടില്‍ ഇരുന്നത് കാറ്റ്‌ കൊള്ളാനായിരുന്നു എന്ന്‌...

ഇതാണ്‌ “വിരുദ്ധരില്‍ ഒരുത്തന്റെ ബന്ധുവിന്റെ ശത്രുവിന്റെ ഇല്ലം ചുട്ടവന്റെ അച്ഛനെ കാത്തിരിക്കയാ” എന്ന സംഗതി...


ഇന്ന്‌ രാവിലെ വീട്ടില്‍ക്ക്‌ വിളിച്ച് അമ്മമ്മയോട് സംസാരിച്ചിരുന്നു.. അപ്പൊ വെറുതെ പണ്ടത്തെ ഓരോന്ന്‌ ഓര്‍ത്തു. അപ്പൊ ബാലി സുഗ്രീവന്‍ കഥകളും ഇതും ഒക്കെ ആയപ്പൊ ഈ കൊച്ചു കടംകഥ ഇവിടെയൊന്നു പകര്‍ത്താമെന്ന്‌ വിചാരിച്ചുവെന്ന്‌ മാത്രം...

23 comments:

Indu said...

:)


നന്നായിരികുന്നു. ഈ കഥ പറഞ്ഞു തന്നതിനു നന്ദി .

ഇനിയും ആ പത്തു രൂപ പുസ്തകത്തില്‍ കാണുന്ന നല്ല നല്ല കഥകള്‍ ഇതു പൊലെ പൊസ്റ്റ് ചെയ്യണേ..........

ശ്രീ said...

കൊള്ളാമല്ലോ

hAnLLaLaTh said...

എന്റമ്മോ ...
വര രുചിയെപ്പോലുള്ളവര്‍ നിങ്ങള്‍ടെ നാട്ടിലും ഉണ്ടല്ലേ..? :)
കൊള്ളാം...

സന്തോഷ്‌ പല്ലശ്ശന said...

ഈ കുട്ടിത്തവും ഈ തല്‍പര്യങ്ങളും എന്നും സൂക്ഷിക്കുക. കദകള്‍ കേള്‍ക്കുക ധാരാളം എഴുതുക ആശംസകള്‍.

Rare Rose said...

ഹായ്..ഇത്രേം നല്ല രസികന്‍ കടംകഥ പറഞ്ഞു തന്നതിനു നന്ദീ ട്ടോ..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹയ് കൊള്ളാല്ല്ലോ :)

പാവപ്പെട്ടവന്‍ said...

മനോഹരമായിരിക്കുന്നു

Karuthedam said...

കേളു നായര്‍ വഴി രാമ സുഗ്രീവ ബാലി മാരുടെ കഥകള്‍ പറഞ്ഞ പെണ്‍കൊടിക്ക് ആശംസകള്‍.

സുദേവ് said...

മാഷെ ..ഇത് നന്നായി ! ലിതാണ് എഴുത്തറിയാവുന്നവരുടെ ഗുണം .
(ഈ വഴി എന്നും വരാറുണ്ടെങ്കിലും കമന്റ്‌ ഇടാന്‍ പറ്റാറില്ല.ഓഫീസില്‍ കമന്റ്‌ ചെയ്യുന്ന വിന്‍ഡോ ബ്ലോക്ക്‌ ചെയ്തു വയ്ക്കും . ഇന്ന് എല്ലാം ഓപ്പണ്‍ ആയിരിക്കുന്നെ !!!! ഹി ഹി )

ഒരൂമ said...

പണ്ടുള്ള മുത്തശ്ശിമാരും മുത്തശ്ശന്മാ‍രും എല്ലാം കുട്ടികളെ കഥയിലൂടെ വിഞ്ജാനികളും താർക്കിക ബുദ്ധിയിൽ വിദഗ്ദരുമാക്കിയിരുന്നതിങ്ങനെയാണ്.ഇതിനു സാന്ദർഭിക പ്രസക്തിയുണ്ട്.

പെണ്‍കൊടി said...

@ഇന്ദൂ... ആ 10 രൂപ പുസ്തകത്തിലെ കഥകള്‍ ഞാന്‍ ദിവസോം ഒന്നു വീതം പറഞ്ഞു തരാം.. ബ്ലോഗാന്‍ പറയല്ലേ...

സന്തോഷേട്ടാ... ഈ മുത്തശ്ശീം അമ്മമ്മേം അപ്പൂപ്പന്‍ജീം അച്ചച്ചനും ഒക്കെ ഇങ്ങനെ കൊഞ്ചിച്ചാല്‍ ആരും ഇത്തരം കഥകള്‍ അറിഞ്ഞിരിക്കും.. കടംകഥകള്‍ ഓര്‍ക്കും ... പിന്നെ ഇതു പോലെ ബ്ലോഗുകയും ചെയ്യും..
ശ്രീ.. ,hAnLLaLaTh , Rare Rose, പ്രിയ ചേച്ചീ, പാവപ്പെട്ടവന്‍, കറുത്തേടം .. കമന്റുകള്‍ക്ക്‌ നന്ദി..

സുദേവെ. കമന്റ്‌ വിന്‍ഡോ മാത്രം ബ്ലോക്ക് ചെയ്യുന്ന കമ്പനികളും ഉണ്ടല്ലേ... എന്തായലും ആ പരിഷ്കാരം ഇവിടെ എത്തീട്ടില്ല..

@ഒരുമ.. ഒരു 10 കൊല്ലം മുമ്പത്തേം ഇപ്പോഴത്തേം വ്യത്യാസം ഞാന്‍ മനസ്സിലാക്കുന്നത് എന്റെ അമ്മാവന്റെ മക്കളെ കാണുമ്പോഴാണ്‌. കമ്പ്യൂട്ടര്‍ കളികളും കാര്‍ട്ടൂണുകളും വല്ലാതെ സ്വാധീനിച്ചിരിക്കുന്നു അവരെ..

Sankar said...

നന്നായിട്ടുണ്ട്. അറിയാത്ത ഒരു കഥ പറഞു തന്നതിന് ഒരുപാടു നന്ദി.
ഇപ്പോള്‍ ബ്ലോഗ് വളരെ കുറവാണല്ലോ ...
അതെന്താ? ഓഫീസില്‍ തിരക്കായതുകൊണ്ടാനോ?

ഷാനവാസ് കൊനാരത്ത് said...

ഹൃദ്യം...

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്റമ്മോ, ഞാന്‍ കാറ്റുകൊള്ളാന്‍ പോവല്‍ ഇതോടെ നിര്‍ത്തീ

Rahul S. Nair said...

അപ്പൊ ഇനി അടുത്തത് നമ്മുടെ യയാതി മഹാരാജാവിന്റെ കഥ തന്നെ ആയിക്കോട്ടെ
:))

Vidya said...
This comment has been removed by a blog administrator.
Kripssmart said...

:-)... kollalo kelu nair...

veroru blog l koodi vicharichirikkathe ethi pettatha 'penkodi' de blog l !!... Oru competition pole kuthi irunnu ella blog um vayichu!!

thaangale parichayam illatha etho oru friend! :-)

:-) - Kripa.

VEERU said...

very good keep it up !!!

കിഷോര്‍ലാല്‍ പറക്കാട്ട് said...

നന്നായിരിക്കുന്നു..

സൂര്യഭഗവാന്റെ തേരാളിയുടെ പേരു അരുണന്‍ എന്നാണെന്നാണ് എന്റെ ഓര്‍മ്മ...
വരുണന്‍ എന്നാന്‍ വരുണദേവന്‍ SEAGOD ആണു എന്നും..

എനിക്കും അമ്മുമ്മ പറഞ്ഞു കേട്ടും ബാ‍ലരമ വായിച്ചും ഉള്ള അറിവാണു കേട്ടോ.. :)

കിഷോര്‍ലാല്‍ പറക്കാട്ട് said...

.

Sureshkumar Punjhayil said...

Athenthayalum nannayi, Njangalkkum vayikkanayallo...!

Nannayirikkunnu, Ashamsakal...!!!

ശാലിനി said...

ഓഫീസില്‍ ഇരുന്നു ബോറടിച്ചപ്പോള്‍ ബൂലോഗത്തില്‍ കേറിയതാ.....
അപ്പോഴാ ഈ ബ്ലോഗ്‌ കണ്ടത്....
ഒറ്റ ഇരിപ്പിന് മുഴുവന്‍ വായിച്ചു തീര്‍ത്തു....
കിടിലന്‍ ആയിട്ടുണ്ട് ട്ടോ മാഷെ....
ഞാന്‍ ഇപ്പൊ പെണ്‍കൊടിടെ ഒരു 'ഫാന്‍' ആയി മാറിയോന്നു ഒരു സംശയം....ഹി ഹി