22 Mar 2013

നായരു പിടിച്ച (?) പുലിവാല്....


"Mother's Day" കടന്നുപോയ വേളയില്‍ അമ്മയ്ക്കിട്ടൊരു പണി ...
(ഇത് കുറച്ച് മുമ്പെ പബ്ലിഷ് ചെയ്തതാണ്‌ )


ഇത് എന്റെ അമ്മയെക്കുറിച്ചാണ്‌... അബദ്ധങ്ങള്‍ തീരെ പറ്റാത്ത അമ്മക്ക്‌ പറ്റിയ അബദ്ധമല്ലാത്ത ഒരു അബദ്ധത്തെ കുറിച്ചാണ്‌ . അച്ചന്റെ അഭിപ്രായത്തില്‍ ഒരു "ബെസ്റ്റ് കഥാപിഞ്ഞാണം" ആണ്‌ അമ്മ.. കാരണം അമ്മ അങ്ങനെ ഒരു ചിന്ന കഥാപാത്രമായി ഒതുങ്ങില്ലാത്രേ.. അല്ലാ.. അതും ശരിയാണ്‌...

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ..
നിങ്ങള്‍ എവിടെ വെച്ചെങ്കിലും എന്റെ അമ്മയെ കണ്ടു മുട്ടുകയാണെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും ഈ പാവം പെണ്‍കൊടിയെ അറിയില്ല.. ഈ പോസ്റ്റ്‌ വായിച്ചിട്ടില്ലാ. കണ്ടത് പോലുമില്ല..

സംഭവം നടക്കുന്നത് അറബികളുടെയും ഒട്ടകങ്ങളുടെയും ഷെയ്ഖുമാരുടെയും നാടായ ദുബായില്‍.. ഒരു സാമാന്യം ചൂടുള്ള കാലം..

അച്ഛനും അമ്മയും കൂടി ദെയ്റയിലൂടെ കാറോടിച്ചു പോകുന്നു. ഇപ്പൊ അവിടെ നില്‍ക്കട്ടെ.ഈ കഥയുടെ ബാക്കി പറയുന്നതിനു മുമ്പെ അച്ഛന്റെ കുറച്ച് സുഹൃത്തുക്കളെ കൂടി പരിചയപ്പെടുത്താനുണ്ട്...

അമ്മ കല്യാണം കഴിഞ്ഞതും ദുബായിലെത്തി. അന്നു മലയാളികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം ആരംഭിച്ചു വരുന്നേയുള്ളു.. അന്നു തൊട്ടേ അച്ഛനും അമ്മക്കും കുറച്ച്‌ കുടുംബ സുഹൃത്തുക്കളുണ്ട്.. കൂടാതെ കുറച്ച്‌ ബാച്ചിലേഴ്സും. അമ്മയും നമ്മളും നാട്ടിലായിരുന്ന സമയത്ത് അച്ഛനു പരിചയമുള്ളവര്‍ , അന്നത്തെ അച്ഛന്റെ സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം സ്വന്തം പേരിനു പുറമെ ഒരു വിളിപ്പേരു കൂടി ഉണ്ടായിരുന്നു - രസകരമായ വിളിപ്പേരുകള്‍ . ആ വിളിപ്പേരിലായിരുന്നു അവരില്‍ ഭൂരിഭാഗം ആള്‍ക്കാരും അറിയപ്പെട്ടിരുന്നതു തന്നെ. .. അതില്‍ "ചൊക്ളി" (ഈ ആശാന്റെ ജന്മനാടു കണ്ണൂരിലെ ചൊക്ളി ആയിരുന്നു.. കാണാനും അങ്ങനെ തന്നെ...) , "സ്വാമി മത്സ്യാനന്ദ" (വേണമെങ്കില്‍ മീന്‍ കൊണ്ടു അവിയലു പോലുമുണ്ടാക്കും ഈ വിദ്വാന്‍...), തുടങ്ങി കുറേ പേരുണ്ട്. പക്ഷെ അതില്‍ കൂടുതലുണ്ടായിരുന്നത് വിവിധ രീതിയിലും തരത്തിലുമുള്ള നായന്മാരായിരുന്നു.. 'കാനഡ നായര്‍'(ആള്‍ക്കു കാനഡ പൌരത്വം കൂടിയുണ്ടേ..) , ഒമാനി നായര്‍ ( ആ അങ്കിള്‍ കുറേ കാലം ഒമാനില്‍ ആയിരുന്നു.. അങ്ങനെ വീണതാണീ പേര്..) , കത്തി നായര്‍ (പേരു പോലെ തന്നെയാണീ കക്ഷിയുടെ സ്വാഭവവും.) , ജ്യോത്സ്യം നായര്‍ (കാല്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ പണിക്കരു തന്നെ വിചാരിക്കണം...) തുടങ്ങി അത് ‘നസ്രാണി നായര്‍ ’ വരെ എത്തി നില്‍ക്കുന്നു.. അങ്ങനെ "നായര്‍ ജനം പലവിധം" ആണ്‌.. ഇതൊന്നും കൂടാതെ എതോ വലിയ അറബാബിന്റെ വലംകൈ ഒരു നായര്‍ ആണത്രേ... ഇതെല്ലാം അച്ഛന്‍ പറഞ്ഞു കേട്ട്‌ അമ്മക്കും ഞങ്ങള്‍ക്കുമൊക്കെ അറിയാം..

അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ സ്വന്തം മാതാശ്രീ അച്ഛന്റെ കൂടെ കാറില്‍ യാത്ര ചെയ്യുന്നിടത്തേക്ക്‌ തിരിച്ചെത്താം... ദുബായിലെ ട്രാഫിക്കില്‍ നട്ടം തിരിഞ്ഞിരിക്കുന്ന നേരത്ത് അമ്മ അച്ഛനെ ഉറക്കെ വിളിച്ചു...
"ഏട്ടാ... അതു കണ്ടോ..."

ഇനി അച്ഛനെയും അമ്മയെയും കുറിച്ച് 2 വാക്കു പറയട്ടെ... അമ്മയുടെ അഭിപ്രായത്തില്‍ നടക്കുന്ന, നില്‍ക്കുന്ന, ഇരിക്കുന്ന, ചിരിക്കുന്ന എന്‍സൈക്ലോപീഡിയ ആണ്‌ അച്ഛന്‍ എന്നാണ്‌ അച്ഛന്‍ പറയാറുള്ളത്.. കുറെയൊക്കെ അത് സത്യവുമാണ്‌ . വാര്‍ത്തകള്‍ കാണുമ്പൊ അതില്‍ ഏതെങ്കിലും പ്രസംഗം കേള്‍ക്കുമ്പൊ 'അതെന്താ ഏട്ടാ അവര്‍ ഇങ്ങനെയെല്ലാം ആഹ്വാനം ചെയ്യുന്നത്?' , കാറില്‍ പോകുമ്പൊ റോഡില്‍ ആരെങ്കിലും ട്രാഫിക് നിയമം തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ 'അതെന്താ ഏട്ടാ. അയാള്‍ ഇങ്ങനെ വണ്ടി ഓടിക്കുന്നത്?', 'ഈ ബില്‍ഡിങ്ങിന്റെ അറബാബിനു എത്ര വരുമാനം കാണും?', 'ഈ ഫ്ലാറ്റിന്റെ വാച്ച് മാന്‍ എന്താ എപ്പോഴും ചവച്ചു കൊണ്ടിരിക്കുന്നത്?' , അന്നത്തെ വാര്‍ത്തയില്‍ എന്തുകൊണ്ട് അങ്ങിനെ പറഞ്ഞു? , ഈ സോണിയാ ഗാന്ധി ഇപ്പൊ എന്തിനാ അവരെ കാണാന്‍ പോകുന്നത്?, അവരെന്താ ഇങ്ങനെ നോക്കുന്നത്? എന്നു തുടങ്ങി ചന്ദ്രയാന്‍ വരെയുള്ള കാര്യങ്ങള്‍ അച്ഛനോട് ചോദിക്കുക എന്നത് അമ്മയുടെ ഒരു ഹോബിയാണ്‌... അച്ഛനാണെങ്കില്‍ ചിലപ്പൊ ഒരു സമാധാനത്തിനു എന്തെങ്കിലും ഒരു ഉത്തരം നല്ക്കും... അത്രയും മതി എന്റെ അമ്മയ്ക്ക്. 
അപ്പൊഴാണീ " ഏട്ടാ... അതു കണ്ടോ..."

"എന്താണ്‌ ഈ ഏട്ടന്‍ കാണേണ്ടത്...? നല്ല ട്രാഫിക്.. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കാന്‍ പറ്റില്ലാ.. " അച്ഛന്‍ പറഞ്ഞു.

ഒരു വിശദീകരണത്തിനു ഇട നല്‍കാതെ അമ്മ അടുത്ത ചോദ്യം ചോദിച്ചു.. ' ഈ ദുബായില്‍ കുറെ ബില്‍ഡിങ് ഒക്കെ സ്വന്തമായുള്ള ഒരു നായര്‍ ഉണ്ടല്ലെ.. ? സിറിയ നായര്..'

'സിറിയ നായരോ...?' അത് അച്ഛന്‌ ഒരു പുതിയ അറിവായിരുന്നു...

അമ്മയുടെ മുഖം വിടര്‍ന്നു... അച്ഛനു റിയാത്ത ഒരു കാര്യം അമ്മ അറിഞ്ഞിരിക്കുന്നു.. അതും വളരെ അധികം പ്രസിദ്ധനായ ഒരു വ്യക്തിയെക്കുറിച്ച്... അമ്മ പറഞ്ഞു - അവിടെയുള്ള ബില്‍ഡിങ്ങ് അയാളുടെയാണ്‌ . ഈ 'മോഹന്‍ലാല്‍സ്‌ ടെയ്‌സ്റ്റ് ബഡ്ഡ്സ്' എന്നെല്ലാം പറയുന്ന പോലെ 'സിറിയ നായേഴ്സ്‌' ...

പിന്നെ.. വീടെത്തി. പക്ഷെ അമ്മ ഈ കഥ മറന്നില്ല..
അങ്ങനെ ആയുധമേന്തിയ പടയാളിയുടെ വീറോടെ 'അല്ലാ.. ഏട്ടന്‌ സത്യമായിട്ടും സിറിയ നായരെ അറിയില്ല..?' - അമ്മ ചോദിച്ചു..

പത്തിരുപത്തെട്ട്‌ വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന താന്‍ അറിയാതെ എപ്പൊഴാണ്‌ ഇത്രയും പ്രസിദ്ധനായ വ്യക്തി ഉണ്ടായത്? പക്ഷെ തോല്‍വി സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം അയാള്‍ടെ പേര്‌ ഈ ദുബായിലെ പല സ്ഥലത്തും കാണാമത്രെ. എന്നു മാത്രമല്ല അത് കണ്ട്‌ പിടിച്ചത് നമ്മടെ മാതാശ്രീയും.. മെല്ലെ മെല്ലെ സിറിയ നായര്‍ക്ക്‌ വീട്ടിലുള്ള പ്രശസ്തി കുറഞ്ഞെങ്കിലും അച്ഛനെ അത് വല്ലാതെ വേട്ടയാടിയിരുന്നു.

ആരാണീ സിറിയ നായര്‍?

അങ്ങനെയുള്ള സമയത്ത്‌ വീണ്ടും അച്ഛനും അമ്മയും കൂടി കാറിലൊരു യാത്ര...കാഴ്ച്ചകളുടെ ഇടയില്‍ അമ്മ വീണ്ടും സിറിയ നായരെ കണ്ടു. അച്ഛനെ കാണിച്ചു കൊടുക്കാനും മറന്നില്ല. ഇത്തിരി ട്രാഫിക്കുണ്ടെങ്കിലും അച്ഛനും സിറിയ നായരുടെ ബില്‍ഡിങ് കാണാന്‍ പുറത്തേക്ക്‌ നോക്കി. 'ആരാണീ വിദ്വാന്‍ ' എന്നു പിന്നീട്‌ ആരോടെങ്കിലും ചോദിച്ചും മനസ്സിലാക്കാമല്ലോ...

അപ്പൊഴല്ലെ അമ്മ കണ്ടുപിടിച്ച സിറിയ നായരെ അച്ഛനും കണ്ടത്. ഇതാണ്‌ സിറിയ നായര്‍! .


SYRIAN AIR എന്ന വിമാന കമ്പനിയുടെ പരസ്യവും ഓഫീസിനു മുന്നിലെ ബോര്‍ഡും ആണ്‌ അമ്മ Syria Nair എന്നു വായിച്ചത്. അമ്മ വായിച്ചപ്പൊ അവസാന 4 അക്ഷരങ്ങള്‍ ഒരുമിച്ചായിപോയി എന്ന്‌ മാത്രം.

ഇതറിഞ്ഞതോടെ അമ്മയുടെ ഉള്ളിലെ ആയുധമേന്തിയ പടയാളി വാളും പരിചയുമെല്ലാം അഴിച്ചു വെച്ചു. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അപ്പൊ തന്നെ ഏട്ടനെയും എന്നെയും അറിയിച്ച് അച്ഛന്‍ അത് ആഘോഷിച്ചു.

ഇന്നും അമ്മ ആയുധം എടുക്കാന്‍ തുനിഞ്ഞാല്‍ നമ്മളില്‍ ആരെങ്കിലും ഇങ്ങനെ പറയും -'അല്ലെങ്കിലും പ്രശസ്തനായ സിറിയ നായരെ നമുക്കാര്‍ക്കും അറിയില്ലല്ലോ.. എന്തിന്‌.. കേട്ടിട്ട് പോലുമില്ലല്ലോ.. '

... അല്ലേലും എല്ലാത്തിനും കാരണം ആ കാനഡ നായരും ഒമാനി നായരും ആണത്രെ.. പിന്നെ വലിയൊരു പങ്ക് അച്ഛനും..

60 comments:

പെണ്‍കൊടി said...

പാവമാണെന്റമ്മ !!! എല്ലാ കളിയാക്കലുകളും ചിരിച്ച്‌ കൊണ്ട് നേരിടുന്ന ഒരു പാവം!!!!
അല്ലേലും എല്ലാത്തിനും കാരണം ആ കാനഡ നായരും ഒമാനി നായരും ആണത്രെ.. പിന്നെ വലിയൊരു പങ്ക് അച്ഛനും..

അരുണ്‍ കായംകുളം said...

നല്ല ഹാസ്യത്തിനുള്ള വാസനയുണ്ട്.
ഏറ്റവും ഇഷ്ടപ്പെട്ടത്:

ജ്യോത്സ്യം നായര്‍ (കാല്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ പണിക്കരു തന്നെ വിചാരിക്കണം...)

ഹി..ഹി..ഹി..

വിദുരര്‍ said...

രസികത്വം തുളുമ്പുന്ന വാക്കുകള്‍.

Mad about you... said...

കൊള്ളാം കുട്ടി, നന്നായിട്ടുണ്ട്.
പണ്ടു ഞങ്ങളുടെ ബാച്ചിലര്‍ കേന്ദ്രത്തിലെ തമാശകള്‍ ഓര്മ്മ വന്നു.
"ലോകത്തിലെ ഏറ്റം വലിയ പൊതുമേഖലാ സ്ഥാപനത്തിന് ഞങ്ങളുടെ ജാതിപ്പെരാന് ഇട്ടിടുള്ളത്, ഭാര'തീയ' റയില്‍വേ!" തീയ്യന്‍ പറഞ്ഞതിനെ വെല്ലാന്‍ ആലോചിച്ചാലോചിച്ച്
നായര്‍ സുഹൃത്ത് പറഞ്ഞു, "ഇന്ത്യയുടെ സ്വന്തം എയര്‍ലൈന്‍ ഇന്ത്യ'നായര്‍' ലയിന്‍ ആണല്ലോ കുട്ടാ!"
എഴുതൂ ഇനിയും....ആശംസകള്ളോടെ!

കുമാരന്‍ said...

ഒത്തിരി ചിരിച്ചു. അടിപൊളിയായിട്ടുണ്ട്. സിറിയനായര്‍.
ആശംസകള്‍!

Aadityan said...

ഒരു കുഞ്ഞു ആശയം നന്നായി അവതരിപ്പിച്ചിരിക്കുന്നു .തുടക്കത്തിലും നന്ന്കുന്നുണ്ട് ഇപ്പോള്‍ . എന്നിയും കുടുതല്‍ നന്നായി munnothu പോകട്ടെ .Your humour sence is good .keep it up

സാബിത്ത്.കെ.പി said...

ഹ ഹ ... രസിപ്പിച്ചു

ഒരു സംശയം ഈ സിറിയ നായര്‍ക്കു സിറിയന്‍ പൌരത്വം കാണുമായിരിക്കും അല്ലെ ? അമ്മയോട് ചോദിച്ചിട്ട് പറഞ്ഞാല്‍ മതി!

തോന്ന്യാസി said...

പെണ്ണിന്റെയല്ലേ അമ്മ........

Indu said...

Ninakillatha oru 'innocence' ninte ezhuthinundu . Athu kondu thanne vayikkan nalla sukhavumundu. :)

Rare Rose said...

ഹി..ഹി..കൊള്ളാം ട്ടോ എഴുത്ത്..പാവം അമ്മ...ഒരബദ്ധം ആര്‍ക്കാ പറ്റാത്തെ...

--xh-- said...

adipoli.. kidilokidilam... :-D
ente amayum ingane kure pattu pattichittundu.. oruikkal bloggam... :)

കാന്താരിക്കുട്ടി said...

വിവരണം രസകരമായീട്ടോ..പാവം അമ്മയ്ക്ക് പറ്റിയ അബദ്ധം നിങ്ങളെല്ലാം കൂടി ആഘോഷിച്ചൂല്ലേ.ഇപ്പോള്‍ നമ്മളും ആഘോഷീക്കുന്നു.

ശ്രീ @ ശ്രേയസ് said...

നല്ല രസമുണ്ട്, ചിരിച്ചു ചിരിച്ചു കോണ്‍ക്രീറ്റ് കപ്പി.

keralainside.net said...

This post is being listed please categorize this post
www.keralainside.net

വിനോദ് said...

നനായിരിയ്ക്കുന്നു .... ആര്‍ത്താര്‍ത്തു ചിരിച്ചു ഞാന്‍ ..

lakshmy said...

അയ്യോ! ഈ പാവം പെൺകൊടിയെ ഞാൻ അറിയുകയേ ഇല്ല

ഹ ഹ. രസിപ്പിച്ചൂട്ടോ

പോങ്ങുമ്മൂടന്‍ said...

പോസ്റ്റെനിക്ക് ബോധിച്ചു.
രസിച്ചു. നന്നായി ചിരിച്ചു.

എന്നാൽ ‘ഇനി ഞാനൊരു സത്യം പറയാം‘. ഞാൻ ഈ കമന്റിടുന്നത് നിങ്ങളൊരു ‘പൊൺകൊടി’ ആയതുകൊണ്ട് മാത്രമാണ് :)

( ചുമ്മാ പറഞ്ഞതാണ് ):)

Areekkodan | അരീക്കോടന്‍ said...

അടിപൊളിയായിട്ടുണ്ട്....

വേണു venu said...

കൊച്ചു തമാശ രസകരമായി പറഞ്ഞിരിക്കുന്നു.
ഗോര്‍ബച്ചോവ റഷ്യന്‍ പ്രസിഡന്‍റ് എന്ന വാര്‍ത്ത വായിച്ച തമാശക്കാരന്‍ ചോദിച്ചതിങ്ങനെ.
റഷ്യയിലും ചോവന്മാരുണ്ടോടേ.?

പെണ്‍കൊടി said...

അരുണ്‍ കായംകുളം, വിദുരര്‍, mad about you, കുമാരന്‍, ആദിത്യന്‍, സാബിത്ത്‌, തോന്ന്യാസി, ഇന്ദു,rare rose , --xh--, കാന്താരിക്കുട്ടി, ശ്രീ @ ശ്രേയസ്സ്‌, വിനോദ്, ലക്ഷ്മി, പോങ്ങുമൂടന്‍, അരീക്കോടന്‍, വേണു ...
സിറിയ നായരെ പരിചയപ്പെടാന്‍ വന്നതിനും അഭിപ്രായങള്‍ അറിയിച്ചതിനും നന്ദിയുണ്ട് ട്ടോ...
പക്ഷെ ഒന്നോര്‍ക്കണേ... ഈ കാര്യം അമ്മ അറിയാനേ ഇട വരരുതേ...

മറ്റൊരാള്‍\GG said...

ഇത് കൊള്ളാമല്ലോ! വായിച്ചു രസിച്ചു.

ആദ്യമായിട്ടാണിവിടെ. സമയംകിട്ടുമ്പോള്‍ മറ്റ് പോസ്റ്റുകളും വായിക്കണമെന്ന് വിചാരിക്കുന്നു.

തുടര്‍ന്നും എഴുതുക!
ആശംസകള്‍!

Rahul S. Nair said...

കൊള്ളാം പെണ്‍കൊടി .
പക്ഷെ പാവം അമ്മയെ ഇങ്ങനെ കളിയാകണ്ടായിരുന്നു ...
പിന്നെ നായര്‍ കഥ ആയതു കൊണ്ടു ഞാന്‍ ക്ഷമിച്ചു .. ഹി ഹി ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്റെ മമ്മീ..... ദേ ഇവിടെ അമ്മക്കും പണികൊടുത്തൂ പെണ്‍കൊടീ...
വന്ന് വന്ന് മുറത്ത്ക്കേറികൊത്താന്‍ തുടങ്ങ്യോ പെണ്കൊടീ... നിന്റെ അമ്മയെകണ്ടാ ആദ്യം ഇതിന്റെ ഒരു പ്രിന്റൌട്ട് എടുത്ത് കൊടുക്കുന്നുണ്ട്... എന്നിട്ടേ ബാക്കി കാര്യൊള്ളൂ... അമ്മേടെ ഫോണ്‍ നമ്പര്‍ തായോ.. ഡബിള്‍ റ്റൂ ഡബിള്‍ ഫോര്‍ എന്ന പഴയ നമ്പര്‍ വേണ്ടാ... പുത്യേ നമ്പര്‍ ഉണ്ടെങ്കി മതീ....

smitha adharsh said...

ഹി..ഹി.ഹി..അമ്മ കലക്കി..
ഓ..അച്ഛന്‍ വല്യേ പുലി?
അമ്മേനെ അങ്ങനെ കളിയാക്കണ്ട കേട്ടോ..
പോസ്റ്റ് ഇഷ്ടായി.

ശ്രീ said...

ഹ ഹ ഹ. വായിച്ച് ചിരിച്ചു പോയി. (അമ്മ അറിയണ്ടാട്ടോ)

നല്ല ഫാമിലി. :)

Anonymous said...

adipoli... nalla naramabodham...

വരവൂരാൻ said...

നായരു പിടിച്ച (?) പുലിവാല്....
വിവിധ രീതിയിലും തരത്തിലുമുള്ള നായന്മാരായിരുന്നു.. 'കാനഡ നായര്‍'(ആള്‍ക്കു കാനഡ പൌരത്വം കൂടിയുണ്ടേ..) , ഒമാനി നായര്‍ ( ആ അങ്കിള്‍ കുറേ കാലം ഒമാനില്‍ ആയിരുന്നു.. അങ്ങനെ വീണതാണീ പേര്..) , കത്തി നായര്‍ (പേരു പോലെ തന്നെയാണീ കക്ഷിയുടെ സ്വാഭവവും.) , ജ്യോത്സ്യം നായര്‍ (കാല്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ പണിക്കരു തന്നെ വിചാരിക്കണം...) തുടങ്ങി അത് ‘നസ്രാണി നായര്‍’ വരെ എത്തി നില്‍ക്കുന്നു.. അങ്ങനെ "നായര്‍ ജനം പലവിധം"
ഞാൻ കേസ്സുകൊടുക്കും സിറിയ നായരാണു സത്യം
ആശംസകൾ

പിരിക്കുട്ടി said...

kollallo penkodi.....
ammaye kuttam parayanonnum illa...
pettennu kandaal angineye vaayikoo

jayadev said...

nanyit und...
nanayi chirichuu.....
Keep posting.

Regards,
JKT

മാംഗ്‌ said...

ഇഷ്ടപെട്ടു

sudev said...

കിടിലന്‍ .. favourites-l ആഡ് ചെയ്തു(ithaanu njan vaayikkunna first post(ithil))!!!!!!!!!1

Anonymous said...

eda kalakki..kalakki ennu paranjaal sherikkum kalakki...
cant stop laughing.. :) :)

-asha

[Shaf] said...

ഹ ഹ ... രസിപ്പിച്ചു

അന്തിപ്പോഴൻ anthippozhan said...

"നായരു പിടിച്ച പുലിവാല്‌. ഇതെന്റെ അമ്മയെക്കുറിച്ചാണു്" എന്നുള്ള തുടക്കം രണ്ടു മൂന്നു തവണ വായിച്ചു രസിച്ചു കേട്ടോ പേൻകൊടീ. സംഗതി ഏറ്റു. ഇനീം പോരട്ടെ.

പിന്നൊരു സ്വകാര്യം- ഈ ഒരമ്മ മാത്രമല്ലാട്ടോ. മിക്കതും ഇങ്ങനേക്കെത്തന്നെ. ഇതൊരു ലോകനിയമം പോലെയായാണെന്നു തോന്നും. (എങ്കിലും ഇതൊക്കെച്ചേർത്തു് അവരെ സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെയല്ലേ.) ഇപ്പറേന്ന 'കൊടി' അമ്മയായാലും....(ബാക്കിപ്പോഴത്തം ഞാനിപ്പപ്പറയുന്നില്ലാ....)

ലതി said...

പെണ്‍കൊടീ,
ഞാന്‍ ചിരിച്ചേ..........

ആര്യന്‍ said...

RSS ഫീഡ് എടുത്തപ്പഴാ ഈ പോസ്റ്റ് കണ്ടത്. "സിറിയ നായര്‍" കലക്കി!
("കഥാപിഞ്ഞാണം"? കഥാപാത്രത്തിന്‍റെ 1/2 മലയാളം ട്രാന്‍സ്‌ലേഷന്‍?)

Vidya said...

Varsha,,,thx 4 introducing Syria nair...i shall discuss to other nair families here..lol

Kripssmart said...
This comment has been removed by the author.
ജോബിന്‍ said...

ഹഹഹഹ ... ശരിക്കും ചിരിച്ചു... കാരണം മറ്റൊന്നും അല്ല... ഒന്നാന്തരം സത്യക്രിസ്ത്യാനി ആയ എന്നെ ഇപ്പൊ കമ്പനീല്‍ എല്ലാരും "നായര്‍" എന്നാണ് വിളിക്കുന്നത്‌... ഞാന്‍ നായര്‍ ആയതും ഇതുപോലെ തന്നെ രസകരമായ ഒരു കഥ ആണ്... :-)
ഈ ബ്ലോഗ്‌ പോസ്റ്റ്‌ കാണുക...
http://vikrithi.blogspot.com/2009/11/blog-post.html

deeps said...

thats a lovely narration..

ഹരിപ്പാട് ഗീതാകുമാരി said...

രസകരമായി

Anonymous said...

Superb, excellent way of penning.....

Anonymous said...
This comment has been removed by a blog administrator.
nalina kumari said...

ഞാൻ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു കുട്ടിയെ.
സിറിയ നായര് പാവം അമ്മ.എന്റെ അമ്മയെ പോലെ.

ശ്രീ said...

മുന്‍പ് വായിച്ചിരുന്നതാണെങ്കിലും വീണ്ടും വായിച്ച് ചിരിച്ചു :)

anupama said...

പ്രിയപ്പെട്ട വര്ഷ,

പാവം അമ്മ !

ഒരു പാട് മണ്ടത്തരങ്ങൾ എനിക്ക് പറ്റാറുണ്ട് ! അതൊക്കെ ഓർത്തു .

രസിച്ചു വായിച്ചു ,ഈ പോസ്റ്റ്‌ !

സസ്നേഹം,

അനു

--

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇടക്കിടയ്ക്ക് ഇതു തന്നെ പെടക്കണം ട്ടാ.
അമ്മേടെ fb യില്‍ കൊണ്ട് ലിങ്കിട്ടാലോന്നൊരാലോചന.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


വാര്‍ത്തകള്‍ കാണുമ്പൊ അതില്‍ ഏതെങ്കിലും പ്രസംഗം കേള്‍ക്കുമ്പൊ 'അതെന്താ ഏട്ടാ അവര്‍ ഇങ്ങനെയെല്ലാം ആഹ്വാനം ചെയ്യുന്നത്?' , കാറില്‍ പോകുമ്പൊ റോഡില്‍ ആരെങ്കിലും ട്രാഫിക് നിയമം തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ 'അതെന്താ ഏട്ടാ. അയാള്‍ ഇങ്ങനെ വണ്ടി ഓടിക്കുന്നത്?', 'ഈ ബില്‍ഡിങ്ങിന്റെ അറബാബിനു എത്ര വരുമാനം കാണും?', 'ഈ ഫ്ലാറ്റിന്റെ വാച്ച് മാന്‍ എന്താ എപ്പോഴും ചവച്ചു കൊണ്ടിരിക്കുന്നത്?' , അന്നത്തെ വാര്‍ത്തയില്‍ എന്തുകൊണ്ട് അങ്ങിനെ പറഞ്ഞു? , ഈ സോണിയാ ഗാന്ധി ഇപ്പൊ എന്തിനാ അവരെ കാണാന്‍ പോകുന്നത്?, അവരെന്താ ഇങ്ങനെ നോക്കുന്നത്? എന്നു തുടങ്ങി ചന്ദ്രയാന്‍ വരെയുള്ള കാര്യങ്ങള്‍ അച്ഛനോട് ചോദിക്കുക എന്നത് അമ്മയുടെ ഒരു ഹോബിയാണ്‌... അച്ഛനാണെങ്കില്‍ ചിലപ്പൊ ഒരു സമാധാനത്തിനു എന്തെങ്കിലും ഒരു ഉത്തരം നല്ക്കും... അത്രയും മതി എന്റെ അമ്മയ്ക്ക്.
>>

 ഹ ഹ എല്ലാ ഭാര്യമാരും ഇങ്ങനാ അല്ലെ?

പക്ഷെ ഒരു ഗുണം ഉണ്ട് ഈ ചോദിച്ചു കൊണ്ടിരിക്കുമ്പോഴും "ങാ" "ങാ" "അതു ശരി" "എന്നിട്ട്" ഇങ്ങനെ ഒരു മൂന്ന് സാധനം മതി ഞങ്ങൾക്ക് അവരെ സന്തോഷിപ്പിക്കാൻ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ആദ്യത്തെ കമന്റ് പകുതി വായിച്ചുകഴിഞ്ഞപ്പോൾ ഇട്ടത്

ഇത് മുഴുവനും വായിച്ചു കഴിഞ്ഞ് 

നന്നായി ചിരിപ്പിച്ചു.

ദാ ഇപ്പോൾ ആണെങ്കിൽ യേശുദാസിന്റെ ഗുരുഭക്തി കൊണ്ടാണ് "പാവനഗുരു" പവനപുരാധീശം" എന്ന കീർത്തനം ആദ്യം ഗുരുവന്ദനമായി പാടൂന്നു എന്ന് ഒരു ആർ കെ ദാമോദരന്റെ എഴുത്തിനെ പറ്റി വായിച്ച് കിടൂങ്ങി ഇരിക്കുന്നതെ ഉള്ളായിരുന്നു http://www.facebook.com/devi.pillai.37/posts/623344881018779?comment_id=7200437&offset=0&total_comments=13

ഡോ. പി. മാലങ്കോട് said...

Nalla narmmam.
Koreanair ennu veroral paranja kettu!

Rainy Dreamz ( said...

സിറിയ നായർ ഇത് കൊള്ളാട്ടോ...

ajith said...

എന്താല്ലേ?

സൂപ്പറായിട്ടുണ്ട്.
(പഴേ ബ്ലോഗ് പുലികളെയൊക്കെ ഒന്ന് കാണാനും പറ്റീലോ)

ധ്വനി (The Voice) said...

ഇങ്ങനെ ഒരു സംഭവം ഇവിടെ ഉള്ള കാര്യം അറിഞ്ഞില്ല.
അമ്മ വായിച്ചതും, അവര്‍ എഴുതിയതും രണ്ടും തെറ്റ്; പണ്ട് 'ANAKONDA' സിനിമ ഇറങ്ങിയപ്പോള്‍, ഇംഗ്ലീഷില്‍ എഴുതിയ ആ പേര് ഒരു വിദ്വാന്‍ 'അനങ്ങണ്ട' എന്നും വായിച്ചിരുന്നു.

Habeeb Rahman said...

Enikku vayya.aa ammayukku deergaayus nalki daivam anugrahikkatte...veendum ezuthuka.aashamsakal

റിയാസ് ടി. അലി said...

ഹോ... ചിരിച്ചു ചത്തു...!
നല്ല അവതരണം. ഇന്നാണ് ഇവിടെയെത്താനായത്. ഏതായാലും പ്രഥമ വായനാനുഭവം തന്നെ നന്നായി. ഇനി വീണ്ടും വരാം .. ആശംസകള്‍ ....!
'ആരെയും പറഞ്ഞിട്ട് കാര്യമില്ല. ഇ-ലോകത്ത് മലയാളികളെ ഏറ്റവും കൂടതല്‍ തെറ്റിലേക്ക് നയിക്കുന്നത് ഒരു നായരാണ്. ഒരു ചെറ്റ നായര്‍. ആ ഡെബോ നായര്‍. അയാളെ ആദ്യം തല്ലിക്കൊല്ലണമെന്ന് പറഞ്ഞ് രോഷം പൂണ്ട ഒരു കൂട്ടുകാരനെ എനിക്കറിയാം. Debonair എന്നത് ഡെബോ നായര്‍ എന്നു വായിച്ചതാണ് കക്ഷി. :)

ഫിറോസ്‌ said...

ഹഹ .. ചിരിപ്പിച്ചു ഈ നായര്‍ ചരിതം..:)

Asrus Irumbuzhi said...

ന്നാലും ന്‍റെ നായരെ...ഇങ്ങള് കൊമ്പത്ത് തന്നെ പിടിച്ചല്ലോ ....:D

രസകരം ....
ഇവിടെ വരാനും വായിക്കാനും ഓരോരോ നിമിത്തങ്ങള്‍ ...മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന് നന്ദി ! :)
അസ്രൂസാശംസകള്‍

Nisha said...

പണ്ടൊരിക്കല്‍ nishagandhi എന്നെഴുതിയത് നിഷ ഗാന്ധി എന്ന്‍ വായിച്ചത് ഓര്മ വന്നു - :)

Arun Kappur said...

ഇങ്ങള് ആളൊരു ഫിനോ മേനോൻ തന്നെ....

ബിലാത്തിപട്ടണം Muralee Mukundan said...

അമ്പടി പെൺകൊടി
ഞാൻ ബൂലോകത്ത് വരും മുമ്പേ
ബൂലോകം വാണോളാണല്ലേ...

നല്ല നർമ്മാനുഭവം കേട്ടൊ വർഷേ