28 Oct 2008

എന്റെ നീതി ന്യായ ബോധം


നിലത്ത് ഒരു പായയും വിരിച്ച് കുറേ സ്ഥാവര ജംഗമ വസ്തുക്കളുടെ ഇടയില്‍ മലര്‍ന്നു കിടന്ന്‌ എങ്ങനെ സമയം കളയാം എന്ന് ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. ഇതായിരുന്നു എന്റെ ഈ വീക്കെന്‍ഡ്.

കുറച്ച്‌ ദിവസം മുന്നെ രക്തം ദാനം ചെയ്യാന്‍ പോയപ്പൊ ഹീമോഗ്ലോബിന്‍ (haemoglobin) കുറവാണെന്ന്‌ പറഞ്ഞ് എന്നെ തിരിച്ചയച്ചിരുന്നു. അതെങ്ങനെ കുറയാതിരിക്കും? രക്തത്തില്‍ മുക്കാല്‍ ഭാഗവും അലസത എന്ന സുഹൃത്ത് കൈവശപ്പെടുത്തിയിരിക്കുകയാണല്ലോ. കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളില്‍ കാര്യമായി എന്തെങ്കിലും ചെയ്തു എന്നു പറയാനുള്ളത് രണ്ട്-മൂന്ന്‌ ആഴ്ച്ചകളായ് സമാധാനം നഷ്ടപ്പെടുത്തിയിരുന്ന ബ്രോക്കറേജ് പ്രശ്നം ഒതുക്കി തീര്‍ത്തു എന്നതാണ്‌. അതും അവര്‍ ഇങ്ങോട്ട്‌ വന്നപ്പോ.. പുതീയ വാടക വീട്‌ എടുത്തപ്പൊ തൊട്ട്‌ തുടങ്ങിയ പൊല്ലാപ്പാ..

പണ്ട് തറവാട്‌ വീട്ടില്‍ വൈകുന്നേരങ്ങളില്‍ ഇങ്ങനെ അലസമായി കിടക്കുമ്പോള്‍ മുത്തശ്ശി പറയുമായിരുന്നു -'ചേട്ട തലോടീട്ടാണ്‌ ഇങ്ങനെ മടി പിടിച്ചിരിക്കുന്നത് ' എന്ന്‌. ഈ 'ചേട്ട' എന്ന്‌ പറഞ്ഞാല്‍ സാക്ഷാല്‍ മൂദേവി. അത് കേള്‍ക്കാന്‍ കാത്ത്‌ നിന്ന പോലെ ഇവിടെ തറുതല റെഡി ആക്കി വെച്ചിട്ടുണ്ടാകും. അതും കേട്ട് മുത്തശ്ശി ദേഷ്യപ്പെട്ട്‌ പോയതും ആരും കാണാതെ മെല്ലെ എഴുന്നേറ്റ് ഉടുപ്പൊക്കെ കുടഞ്ഞ് 4 ചാട്ടം ചാടും. ചേട്ടയെ പുറത്താക്കാനാണേ..! ആരുടെയെങ്കിലും മുമ്പില്‍ വെച്ച്‌ ചെയ്താല്‍ പോയില്ലേ ഗമ...

ഈ പറേണ ചേട്ടയെ ഒന്നു മാറ്റി നിര്‍ത്തിയാല്‍ പിന്നെ ഞാന്‍ ഒരു 'ജഗജാല കില്ലാഡി'യാണ്‌ ട്ടോ.. ആവശ്യവും അനാവശ്യവും ആയ നീതി ന്യായ ബോധവും സമൂഹ തിന്മകള്‍ക്കെതിരെ തിളയ്ക്കുന്ന ചോരയും പൊരുതുന്ന മനസ്സും ലേശം സ്ത്രീ പക്ഷവും ദേശഭക്തിയില്‍ രോമാഞ്ചം കൊള്ളുന്ന ഹൃദയവും അങ്ങനെ അങ്ങനെ ഒരു ഭാണ്ഡം കൂട്ടിനുണ്ട് എനിക്ക്‌.

ഒരു 7-ആം ക്ലാസ്‌ തൊട്ട് 12 വരെ ആയിരുന്നു എന്റെ പ്രതികരണ ശേഷി അതിന്റെ മൂര്‍ദ്ധന്യത്തില്‍.. എന്റെ ഈ കില്ലാഡി സ്വഭാവം വെച്ച് ഞാന്‍ അന്ന്‌ ഏറ്റവും കൂടുതല്‍ നടത്തിയിട്ടുള്ളത് 'മീറ്റര്‍ കാശ്‌' വാദമാണെന്നു തോന്നുന്നു.. ഓട്ടോക്കാരുമായി.. പിന്നെ എം.ആര്‍.പി യില്‍ കൂടുതല്‍ കാശ്‌ വാങ്ങിക്കുന്നവര്‍, പൊതു സ്ഥലത്ത്‌ സിഗററ്റ് വലിക്കുന്നവര്‍, കൈക്കൂലി വാങ്ങുന്നവര്‍, റോഡില്‍ കടലാസുകളും മിഠായി കവറുകളും വലിച്ചെറിയുന്നവര്‍, അഴിമതി നടത്തുന്നവര്‍ തുടങ്ങിയുള്ളവരെയെല്ലാം ഞാന്‍ എന്റെ എതിര്‍പക്ഷത്താണ്‌ കണ്ടിരുന്നത്.

റോഡില്‍ മിഠായി കടലാസ്‌ വലിച്ചെറിയുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ തല്ലിടാന്‍ പോയിട്ടുള്ളത് വേറെ ആരോടുമല്ല.. എന്റെ സ്വന്തം ഏട്ടച്ചാരോടാണ്‌.. ഇതേ ഏട്ടന്‍ ദുബായിലെത്തിയാല്‍ ‘വെയ്‌സ്റ്റ്‌ ബാസ്കറ്റ്‌' അന്വേഷിച്ച്‌ നടക്കും.. ഇവിടെ എന്തേ നാട്ടിലെ പോലെ അങ്ങനെ ചെയ്യാത്തേ എന്നു ചോദിച്ചാല്‍ ഏട്ടന്‍ പറയും 'നീ ഒറ്റൊരുത്തി വിചാരിച്ചാലൊന്നും ഇന്ത്യ നന്നാവില്ല. അത് പോലാണോ ദുബായ്‌.. ഇവിടെയൊക്കെ എല്ലാരും അങ്ങനെയാ'.
വെറുതെയാണോ നമ്മടെ നാട് നന്നാവാത്തെ...!

അങ്ങനെയുള്ള ഒരു സമയത്താണ്‌ ഈ സംഭവവും നടക്കുന്നത്...

ഞാന്‍ ഒമ്പതില്‍ പഠിക്കുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കൈരളി പരീക്ഷാദിനം. സ്ക്കൂളിലേക്കുള്ള ദിവസ യാത്ര സ്ക്കൂള്‍ ബസ്സില്‍ ആയിരുന്നു. പക്ഷെ ഈ പരീക്ഷ ശനിയാഴ്ച്ചയാണല്ലോ നടക്കുക. അപ്പൊ നമ്മള്‍ അന്ന്‌ രാവിലെ ഓട്ടോയിലാണ്‌ സ്ക്കൂളിലേക്ക്‌ തിരിച്ചതെങ്കിലും തിരിച്ച്‌ ലൈന്‍ ബസ്സില്‍ വരാനാണ്‌ തീരുമാനിച്ചത്‌. ഞങ്ങള്‍ 4 പേര്‍. പരീക്ഷ കഴിഞ്ഞ്‌ സ്കൂളിന്നടുത്തുള്ള സ്റ്റോപ് വരെ നടന്ന്‌ ആദ്യ ബസ്സ് കേറി. പിന്നെ സ്റ്റേഡിയം ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്‌ അടുത്ത ബസ്സും പിടിച്ചു.

ബസ്സ്‌ കയറിയപ്പൊ തന്നെ ഡ്രൈവര്‍ ചേട്ടന്റെ സൈഡിലുള്ള ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഞാന്‍ ചാടിക്കേറി ഇരുന്നു. വലിയ തിരക്കില്ല. ബസ് സ്റ്റാന്‍ഡിലും കൂടുതല്‍ ആളുകളില്ലായിരുന്നു.സ്ക്കൂള്‍ യൂണിഫോം ആയതു കൊണ്ട് നമുക്ക്‌ student concession ഉണ്ടായിരുന്നു. 50 പൈസക്ക്‌ യാത്ര ചെയ്യാം. എന്നാല്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിയ്ക്ക്‌ - ശാഹിദ എന്നു വിളിക്കാം - ആ സീറ്റില്‍ ഇരിക്കാന്‍ ഒരു മടി. 50 പൈസയ്ക്ക്‌ യാത്ര ചെയ്യുന്നു എന്ന inferiority complex!!!

എത്ര ഇരിക്കാന്‍ പറഞ്ഞിട്ടും അവള്‍ ഇരിക്കുന്നില്ല. എന്നാലാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു നോക്കി. കാര്യമില്ലെന്നറിയാമായിരുന്നു. കാരണം ഇതിനു മുമ്പ് കയറിയ ബസ്സില്‍ നമ്മുടെ അത്ര തന്നെ പ്രായമുള്ള ഒരു കുട്ടി കയറിയപ്പൊ ശാഹിദ എഴുന്നേറ്റു കൊടുത്തിരുന്നു. അതിനു കാരണം കുറച്ചു മുമ്പെ പറഞ്ഞതു തന്നെ. നമ്മള്‍ 50 പൈസ കൊടുത്തല്ലേ യാത്ര ചെയ്യുന്നത്. അവരാണെങ്കിലോ മുഴുവന്‍ കാശും കൊടുക്കുന്നുമുണ്ട്.

ഇതിലും വ്യത്യസ്തമായൊരു കാഴ്ച്ചപ്പാടുമായി നടന്ന എനിക്ക്‌ ഇത് മനസ്സിലായതേയില്ല. 'പ്രായമായവരോ അല്ലെങ്കില്‍ ചെറിയ കുട്ടികളുള്ള അമ്മമാരോ നില്‍ക്കുന്നതായി കണ്ടാല്‍ മാത്രം അവരുടെ അത്ര തന്നെ പ്രശ്നങ്ങളില്ലാത്ത നമുക്ക്‌ എഴുന്നേറ്റ്‌ കൊടുക്കാം' എന്നൊക്കെ ഞാന്‍ അവളോട്‌ പറഞ്ഞു നോക്കി. ആര്‌ കേള്‍ക്കാന്‍! അപ്പൊഴേക്കും ബസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. എന്റെ ഡയലോഗുകളും അവളുടെ പേടിച്ചരണ്ട മുഖവും.

ഇവിടെ സീറ്റുണ്ടായിട്ട്‌ പോലും അവള്‍ ഇരിക്കാന്‍ കൂട്ടാക്കുന്നതേയില്ല.അവളെയും പറഞ്ഞിട്ട് കാര്യമില്ല. യൂണിഫോമിട്ട്‌ നമ്മള്‍ ബസ്സില്‍ കേറുമ്പോള്‍ തന്നെ ഒരു അവജ്ഞാ നോട്ടം വിട്ടിരുന്നു ആ കണ്ടക്ടര്‍ ചേട്ടന്‍. പിന്നെ 50 പൈസ എടുത്ത്‌ നീട്ടുമ്പൊ പുച്ഛവും. വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാര്‍ വിധിച്ചിരിക്കുന്ന ഈ ആനുകൂല്യത്തെ ഇവരില്‍ ചിലരെല്ലാം എന്തോ ദാനം ചെയ്യുന്ന പോലെയായിരുന്നു കണ്ടിരുന്നത്.

ഞാന്‍ പറഞ്ഞുവല്ലോ..നീതി, ന്യായം, അവകാശം, കടമ തുടങ്ങി എല്ലാ കാര്യത്തിലും (വിഡിഢിത്തരമാണെങ്കില്‍ കൂടി) എനിക്ക്‌ എന്റേതായ ഒരു അഭിപ്രായമുണ്ടായിരുന്നു.അങ്ങനെയുള്ള എനിക്ക്‌ സീറ്റുണ്ടായിട്ടു കൂടി ഇരിക്കാന്‍ കൂട്ടാക്കാതെ കമ്പിയില്‍ തൂങ്ങി നിന്ന്‌ കഷ്ടപ്പെടുന്ന ശാഹിദയെ കണ്ട്‌ സഹിച്ചില്ല.
കഴിഞ്ഞ കുറെ ഡയലോഗുകള്‍ കൊണ്ട് ബസ്സിലുള്ള ആളുകളുടെ മുന്നില്‍ ഒരു ഹീറോയിന്‍ ഇമേജ്‌ സൃഷ്ടിച്ചിട്ടുണ്ടെന്ന്‌ സ്വയം വിശ്വസിച്ച ഞാന്‍ ഇടക്കണ്ണിട്ട്‌ എല്ലാരെയും ഒന്നു നോക്കി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു - 'മടിക്കേണ്ട.. നീ ഇരിക്ക്‌.. ഈ സീറ്റ്‌ നമ്മുടെ അവകാശമാണ്‌'.. വീണ്ടും എല്ലാരെയും ഒന്നു ചെറുതായി നോക്കിയ ശേഷം ശബ്ദം ഒന്നു കൂടി ശരിയാക്കി അടുത്ത ഡയലോഗിനു വാ തുറക്കുന്നതിനു മുമ്പെ ഡ്രൈവര്‍ ചേട്ടന്‍ അത്ര തന്നെ ശബ്ദത്തില്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു - 'എങ്കില്‍ മോളേ.. സ്റ്റോപ് എത്തുമ്പൊ ആ സീറ്റു കൂടി എടുത്ത്‌ വീട്ടിലേക്ക്‌ നടന്നോ...'

ഉയര്‍ത്തി പിടിച്ചിരിക്കുന്ന മുഖം കൊണ്ട് ഞാന്‍ ചുറ്റും നോക്കിയോ???
ആകെ ഇരുട്ട്‌...
അല്ലെങ്കിലും ന്യായത്തിനും നീതിക്കുമൊക്കെ നമ്മുടെ നാട്ടിലുണ്ടോ വില...

എന്നു കരുതി ഞാന്‍ ഇതില്‍ നിന്നൊന്നും പിന്‍വാങ്ങിയിട്ടില്ലാട്ടോ.. കഴിഞ്ഞ തവണ നാട്ടില്‍ നിന്ന്‌ തിരിച്ച്‌ രാവിലെ 7 മണിക്ക് ബാംഗ്ലൂര്‌ സില്‍ക്ക്‌ ബോര്‍ഡിന്റെ അവിടെ ബസ്സിറങ്ങി ഓട്ടോക്കാര്‍ക്ക്‌ വെറും 35 രൂപയുടെ ദൂരത്തിനു അവര്‌ പറഞ്ഞ 150 രൂപ കൊടുക്കാന്‍ തയ്യാറാകാതെ ബസ് സ്റ്റോപ്‌ വരെ നടന്നു 1 മണിക്കൂര്‍ തികച്ച്‌ അവിടെ നിന്ന് ബസ്സ് കേറി വീടെത്തി. എന്നു മാത്രമോ? ഓഫീസ്സില്‍ വന്ന് ആ ഭാഗത്തെ ഓട്ടോക്കാര്‍ക്കെതിരെ ബാംഗ്ലൂര്‍ പോലീസിന്റെ വെബ്‌ സൈറ്റില്‍ പരാതിയും നല്‍കി. പക്ഷെ ആ പരാതി ആരും ഇതുവരെ പരിഗണിച്ചതായി കണ്ടില്ലാ..

ഇതിനേക്കാളും നല്ലത് നമ്മുടെ ‘ചേട്ട’യുടെ തലോടലില്‍ സുഖിച്ച് കിടക്കുന്നതു തന്നെയാണോ???..

(വാല്‍ക്കഷ്ണം : തൊലിക്ക് ഒരല്പം കട്ടിയുള്ളതോണ്ട് ഇറങ്ങാന്‍ നേരത്ത് "ചേട്ടാ.. ഈ സീറ്റ് ഇപ്പൊ തന്നെ എടുത്ത് കൊണ്ടുപോണോ അതോ രാത്രി വരെ കാക്കണോ" എന്നു ചോദിച്ചാണ്‌ ഞാന്‍ ഇറങ്ങിയത്. )

36 comments:

--xh-- said...

ആദ്യം തേങ, പിന്നെ കമന്റ്...

--xh-- said...

50 പൈസയും ബസിലെ കണ്ടക്ടര്‍ / കിളി ചേട്ടന്മാരുമയുള്ള അടിയും... കോളേജ് ജീവിതത്തിലെ ഒരു പ്രധാന എന്റെര്‍ടെയിന്മെന്റ് ആയിരുന്നു അതൊക്കെ :-) ഇപ്പോ അതൊക്കെ ഓര്‍ക്കാന്‍ നല്ല രസം...

കോറോത്ത് said...

നരി തന്നെ :)

മാറുന്ന മലയാളി said...

“ യൂണിഫോമിട്ട്‌ നമ്മള്‍ ബസ്സില്‍ കേറുമ്പോള്‍ തന്നെ ഒരു അവജ്ഞാ നോട്ടം വിട്ടിരുന്നു ആ കണ്ടക്ടര്‍ ചേട്ടന്‍. “

ആ നോട്ടം സഹിക്കാം...എന്നാല്‍ ഫൂള്‍ ടിക്കറ്റ്കാരുടെ മുന്‍പില്‍ ആളു കളിക്കാന്‍ കണ്ടക്ടര്‍ ചേട്ടന്‍ നടത്താറുള്ള ചില പരിഹാസ ശര പ്രയോഗങ്ങളുണ്ട്.അതാണ് അസ്സഹനീയം .നിസ്സഹായതയുടെ മുകളീല്‍ ചവിട്ടിയാല്‍ ഒരുത്തന് പെട്ടെന്ന് ആളാവാമല്ലോ...

പിന്നെ ഈ വിഷമം തീരുന്നത് പിള്ളാരുടെ കയ്ക്ക് ഈ ചേട്ടനെ ഒത്തുകിട്ടുമ്പോഴാണ്

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്..
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

sv said...

അതു കലക്കി..

നന്മകള്‍ നേരുന്നു

jayadev said...

kallakan....

Keep posting..

കാന്താരിക്കുട്ടി said...

ഈ നിതിന്യായ ബോധം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ നന്നായിപോയേനേ..എന്നിട്ട് ആ സീറ്റ് എടുത്തു കൊണ്ടാണോ അന്നു വൈകിട്ട് വീട്ടില്‍ പോയത് ??

കഥാകാരന്‍ said...

എന്നിട്ടാ സീറ്റ്‌ എടുത്തോണ്ട്‌ പോയോ?? :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പോ ഈ നീതിബോധം കാരണം പലപ്രാവശ്യം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന 'ശശിമഹാരാജാവ്' ആയിക്കണണമല്ലോ! അന്നു ബസ്സില്‍ ഇന്ന് സില്ക്‌ബോഡില്... ഇപ്പൊഴും ബോധോദയം ഉണ്ടായില്ലേ? ചേട്ടന്‍ പറഞ്ഞതാ മക്കളേ കറക്റ്റ്, നീ മാത്രം വിചാരിച്ചാ നാടു നന്നാവ്വൂല്ല.. ഞാനും കൂടെ വിചാരിക്കണം. പക്ഷെ എനിക്കിപ്പൊ ഇങ്ങനെ ഓട്ടോക്കാരോട് അടിച്ച് നില്‍ക്കാന്‍ മണിക്കൂറുകള്‍ കയ്യിലില്ലാ .. അതോണ്ട് 150 രൂപ പറഞ്ഞാ ഒരു 50 രൂപേന്ന് തുടങ്ങി ഒരു 75-80 രൂപ വരെ കൊടുത്ത് ബാക്കി ലാഭമായെന്നങ്ങു വിചാരിക്കും.

എന്നിട്ടതിന്ന് രണ്ട് ജൂസും കുടിച്ച് മൂടിപ്പുതച്ചുറങ്ങാന്‍ നോക്കും!

അപ്പൊ വീണ്ടും കല്ലുമായെത്താം. പക്ഷെ നമ്മളൊക്കെ കല്ലീടനെത്തുമ്ബോഴെക്കും ഇവിടെ ഗമ്പ്ലീറ്റ് ഗല്ലണെല്ലോടെയ്... ഇതെന്ത് കൂടോത്രം????

Kunjipenne - കുഞ്ഞിപെണ്ണ് said...

ഒരു പക്ഷെ ചേട്ടയയുടെ തലോടലില്‍ സുഖിച്ച്‌ ഉറങ്ങുന്നതാവാം നല്ലത്‌.
ഏതായാലും ഇതൊക്കെ ഇങ്ങനെ പോകൂ....പത്തോ അറുപതോ വയസ്സുവരെ ഉള്ള കാര്യങ്ങളല്ലെ? നന്നായി...ആശംസകള്‍

ഗോപക്‌ യു ആര്‍ said...

അടുത്ത ഡയലോഗിനു വാ തുറക്കുന്നതിനു മുമ്പെ ഡ്രൈവര്‍ ചേട്ടന്‍ അത്ര തന്നെ ശബ്ദത്തില്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു - 'എങ്കില്‍ മോളേ.. സ്റ്റോപ് എത്തുമ്പൊ ആ സീറ്റു കൂടി എടുത്ത്‌ വീട്ടിലേക്ക്‌ നടന്നോ...'
HAHAHAAAAA....

എന്നാലും ഒരു സംശയം....
ഒരു പിരി അല്‍പ്പം അയഞ്ഞതാണോ?....

പെണ്‍കൊടി said...

@ --xh-- - ആദ്യം തേങ്ങക്ക്‌ നന്ദി. പിന്നെ കമന്റിനും.. ഹീ ഹീ..
@കോറോത്ത് - പിന്നല്ലാണ്ട്... ഇവിടെയൊക്കെ പിടിച്ച് നില്ക്കണ്ടെ...
@മാറുന്ന മലയാളി , @മുല്ലപ്പൂവ്‌, @sv, @jayadev -
വായിച്ചതിനും കമന്റിയതിനും ഏറെ നന്ദി.
@കാന്താരിക്കുട്ടി, @കഥാകാരാ - ഇതിനു ഒരു വാല്‍കഷണം കൂടിയുണ്ട്... തൊലിക്ക് ഒരല്പം കട്ടിയുള്ളതോണ്ട് ഇറങ്ങാന്‍ നേരത്ത് "ചേട്ടാ.. ഈ സീറ്റ് ഇപ്പൊ തന്നെ എടുത്ത് കൊണ്ടുപോണോ അതോ രാത്രി വരെ കാക്കണോ" എന്നു ചോദിച്ചാണ്‌ ഞാന്‍ ഇറങ്ങിയത്.
@കുളത്തില്‍ കല്ലിട്ടു എന്നു പറഞ്ഞ് കാലിട്ടു ഇരിക്കുന്ന കുരുത്തം കെട്ടവന്‌ - ചിലപ്പോഴെല്ലാം ശശിയും മറ്റു ചിലപ്പൊ ശശികുമാറും ആകാറുണ്ട്.. പക്ഷെ അതിന്റെ അഹങ്കാരം തീരെയില്ലാട്ടോ..
@കുഞ്ഞിപ്പെണ്ണ്‌ - ചേട്ടയുടെ തലോടലിലെ സുഖം മുത്തശ്ശിക്കറിയില്ലാന്നേ.. ഇനി കുഞ്ഞിപ്പെണ്ണിനും ഈ അഭിപ്രായമുണ്ടെന്നു ഞാന്‍ അറിയിക്കുന്നുണ്ട് മുത്തശ്ശിയെ..
@ഗോപക് - നന്ദിയുണ്ട് ഗോപകേ.. പലരും എന്റടുത്ത് "നിന്റെ പിരി എവിടെയാ വീണത്.. ഞാനും സഹായിക്കാം കണ്ടു പിടിക്കാന്‍" എന്നൊക്കെയാ പറയാറുള്ളത്. ഗോപകിനു അങ്ങനെ തോന്നിയില്ലല്ലോ..

:-)
-പെണ്‍കൊടി

Tomkid! said...

ചേട്ടാ.. ഈ സീറ്റ് ഇപ്പൊ തന്നെ എടുത്ത് കൊണ്ടുപോണോ അതോ രാത്രി വരെ കാക്കണോ" എന്നു ചോദിച്ചാണ്‌ ഞാന്‍ ഇറങ്ങിയത്.

ശരിക്കും?

തൊലിക്കട്ടി ഒരൊന്നൊന്നര ഇഞ്ജ് വരും ലേ?

കുമാരന്‍ said...

പ്രതികരണ സ്വഭാവത്തിനു എന്റെ എല്ലാ ആശംകളും..

ശ്രീ said...

"യൂണിഫോമിട്ട്‌ നമ്മള്‍ ബസ്സില്‍ കേറുമ്പോള്‍ തന്നെ ഒരു അവജ്ഞാ നോട്ടം വിട്ടിരുന്നു ആ കണ്ടക്ടര്‍ ചേട്ടന്‍. പിന്നെ 50 പൈസ എടുത്ത്‌ നീട്ടുമ്പൊ പുച്ഛവും. വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാര്‍ വിധിച്ചിരിക്കുന്ന ഈ ആനുകൂല്യത്തെ ഇവരില്‍ ചിലരെല്ലാം എന്തോ ദാനം ചെയ്യുന്ന പോലെയായിരുന്നു കണ്ടിരുന്നത്."

നേരാം വണ്ണം വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് ഒട്ടുമിക്ക ബസ്സ് തൊഴിലാളികളും (കളിയാക്കുന്നതല്ല കെട്ടോ). ഒരു പക്ഷേ, അതു കൊണ്ടാകാം വിദ്യാര്‍ത്ഥികളോട് അവര്‍ക്ക് ഒരു തരം അവജ്ഞ എന്ന് എനിയ്ക്കും പല തവണ തോന്നിയിട്ടുണ്ട്.

കണ്‍സഷന്‍ കൊടുത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അവകാശമുണ്ട് എന്നത് പലരും കാര്യമായി എടുക്കാറില്ല. അക്കാര്യത്തില്‍ ഒരുകാലത്തും മാറ്റം വരുമെന്ന് ചിന്തിയ്ക്കാനും ആകില്ല.

കോളേജ് ജീവിതകാലഘട്ടത്തില്‍ പ്രീഡിഗ്രീ കാലത്തെ ഏറ്റവും വലിയ കഷ്ടപ്പാട് ബസ്സിലെ ഇടിച്ചു കയറിയുള്ള യാത്രയും കണ്ടക്ടര്‍മാരുടെ ചീത്ത കേള്‍ക്കലും ആയിരുന്നു.

Sankar said...
This comment has been removed by the author.
Sankar said...

പണ്ട് ബസുകാരുമായി സ്ഥിരം വഴക്കായിരുന്നു ഇ സീറ്റിന്റെ പേരില്‍. എന്തൊക്കെ നിയമങ്ങള്‍ ആയിരുന്നു അവരുടെ വക. ബസ്സ് സ്റ്റാര്‍ട്ട് ചെയ്തിട്ടേ കേറാന്‍ പാടുള്ളൂ. സീറ്റില്‍ ഇരിക്കരുത്. ഇതൊക്കെ ചെയ്താലും ചിലപ്പോള്‍ അവന്മാര്‍ കയറ്റാതെ പോവുകയും ചെയും. പിന്നെ ഇടക്കൊക്കെ എല്ലാവരും കൂടി അവന്മാരെ കൈകാര്യം ചെയുമ്പോള്‍ എന്തൊരു ആശ്വാസമായിരുന്നു.
ബാംഗളൂര്‍ിലെ ഓട്ടോ കാരുടെ കാര്യം പിന്നെ പറയണ്ട. മീറ്റര്‍ ചാര്‍ജ് 14 ആണെകിലും അവന്‍ ചോതിക്കുന്നത് 40 ആയിരിക്കും. ആ ഫോറത്തിന്റെ മുന്നില്‍ നിന്നും ഒന്നു ഓട്ടോ വിളിക്കാന്‍ നോക്കു. പിന്നെ ഇവിടുത്തെ വേറൊരു കാര്യം ഇവന്മാര്‍ ചോതിക്കുന്ന കാശുകൊടുക്കാന്‍ ഒരുപാടു പേര്‍ ഉണ്ട്. അതാണ് പ്രശ്നം. അവരാണ് ഇവിടുത്തെ ഓടോക്കാരെ ഇത്ര അഹങാരികലാക്കി മാറ്റുന്നത്. പക്ഷെ ഇതിനിടയിലും മീറ്റര്‍ ചാര്‍ജ് മാത്രം വാങ്ങുന്ന ചില നല്ല ഓടോക്കരും ബാംഗ്ലൂരില്‍ ഉണ്ട്.
പിന്നെ പോസ്റ്റ് നന്നയി. പണ്ടത്തെ ബസ്സ് വിശേഷങള്‍ ഒക്കെ ഓര്‍ത്തു പോയി.

lakshmy said...

ഇത് വെറും പെൺകൊടിയല്ല. ഉണ്ണിയാർച്ച കുട്ടിയാ [ചെറുപ്പത്തിൽ എന്റെ അമ്മൂമ്മ എന്നെ വിളിച്ചിരുന്ന ആ പേര്, ദാ ഈ നിമിഷം ഞാൻ വച്ചൊഴിഞ്ഞു. അമ്മൂമ്മ എന്നെ അങ്ങിനെ വീളിച്ചിരുന്നത് എന്റെ വീട്ടിലെ അഭ്യാസം കണ്ടിട്ടായിരുന്നു] ഇത് സമ്മത്തിച്ച് തന്നിരിക്കുന്നൂ

കാസിം തങ്ങള്‍ said...

അനീതിക്കെതിരെ തിളക്കുന്ന ചോരയും പൊരുതുന്ന മനസ്സുമുള്ള പെണ്‍കൊടിയുടെ നീതിബോധം നല്ലത് തന്നെ.പക്ഷേ ഇത്രക്കങ്ങ് വേണോ പെണ്‍കൊടി.

Anonymous said...

എടാ അത് കലക്കി...
അത്യാവശ്യം നല്ല തിരക്കിലാ..പക്ഷെ ഒരു കമന്റ് അയക്കാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു നിന്റെ പോസ്റ്റ്..
വളരെ നന്നായിരിക്കുന്നു..എല്ലാം ഞാന്‍ മനസ്സില്‍ കാണുകയായിരിന്നു..ഇങ്ങനെ എഴുതുക എന്നത് ഒരു പ്രത്യേക കഴിവ് തന്നെ ട്ടോ..

ബാക്കി പിന്നെ..ഇപ്പൊ വിട..

-asha

Rahul S. Nair said...

വെറുതെ ശാഹിദയെ പേടിപ്പിച്ചു. പാവം കുട്ടി.
വീട്ടില്‍ വെറുതെ ഇരുന്നു ബോറടിചെന്കില്‍. പുറത്തോട്ടിറങ്ങി ഒരു ഓട്ടോ പിടിക്ക്.
എന്നിട്ട് കാശിന്റെ കാര്യത്തില്‍ തല്ലുണ്ടാക്ക്. അപ്പൊ എല്ലാം സോള്‍വ്‌ ആവും.

എന്തായാലും പോസ്റ്റ് നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍.

പിരിക്കുട്ടി said...

penkodikku sindhabad...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പുലി തന്നെ?

smitha adharsh said...

കുറെ കാര്യങ്ങള്‍ക്ക് സെയിം പിനച്ച് ഉണ്ട്..എല്ലാവരും നമ്മളെ പോലെ വിചാരിച്ചാല്‍ ഈ നാടു പൊന്നാവില്ലേ? അത് വേണ്ടെന്നു വച്ചിട്ടാവും എല്ലാരും.
നല്ല പോസ്റ്റ്...ഒരുപാട്‌ ഇഷ്ടായി.
"ചേട്ട" എന്റെ ക്ലോസ് ഫ്രണ്ട് ആണുട്ടോ.

Indu said...

ചക്കരെ, നിന്റെ ഈ നീതിന്യായ ബോധം കാരണം നമ്മള്‍ എത്ര കാശു ലാഭിച്ചിരിക്കുന്നു .. നിന്റെ തൊലിക്കട്ടിയായ നമ:

രസിച്ചു ട്ടൊ :)

Anonymous said...

indiayl jeevikan yadhoru avakashavum illa....

Anonymous said...

indiayl jeevikan yadhoru avakashavum illa....

Anonymous said...

indiayl jeevikan yadhoru avakashavum illa....

Sands | കരിങ്കല്ല് said...

ഡ്രൈവര്‍ ചേട്ടന്‍ കലക്കി...

പെണ്‍കൊടി said...

@tomkid - ഇങ്ങനൊക്കെ ജീവിചു പോട്ടെ ന്നേ

ശ്രീ, ശങ്കര്‍ - പക്ഷെ ഇപ്പൊ ഓര്‍ക്കുമ്പൊ അതെല്ലാം വളരെ രസകരമായി തോന്നുന്നു.

@ലക്ഷ്മി - ഉണ്ണിയാര്‍ച്ചയുടെ വാളും പരിചയും ഏറ്റു വാങ്ങിയിരിക്കുന്നു. നന്ദിയുണ്ട് ട്ടോ...

@കാസിം തങ്ങള്‍ - ഇത്രക്കെങ്കിലും വേണ്ടേ? നമുക്കും വേണ്ടേ ഒരു മാറ്റം?

ആശ, രാഹുല്‍ , കുമാരന്‍
- വായിച്ചതിനും കമന്റിയതിനും പ്രത്യേകം പ്രത്യേകം നന്ദി..

@പിരിക്കുട്ടി - വായിച്ചതിനും കമന്റിയതിനും പിരിക്കുട്ടിക്കും സിന്ദാബാദ്...
@രാമചന്ദ്രന്‍ വെട്ടിക്കാട് - പുപ്പുലികളുടെ ഇടയില്‍ ഒരു ചെറിയ പുലി ...
@സ്മിത ആദര്‍ശ്‌ - ഈ ചേട്ട എല്ലാരുടെയും സുഹൃത്ത്‌ ആണോ ..? ങേ...!

@ഇന്ദു - അതെയതെ .. ഔട്ടോ വേണ്ടെന്നു വെച്ച്‌ എത്ര kilometers and kilometers നമ്മള്‍ നടന്നിരിക്കുന്നു.. !
@ Anonymous- (3times) ഇന്ത്യയില്‍ ജീവിക്കാന്‍ ആര്‍ക്കാണ്‌ അവകാശമില്ലാത്തത്? താങ്കള്‍ക്കാണോ ? :-)

@കരിങ്കല്ല്‌ - കലക്കാന്‍ ഡ്രൈവര്‍ ചേട്ടന്‍ കുളത്തിലേക്കു ചാടേണ്ടി വന്നു കരിങ്കല്ലേ..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പെണ്‍കൊടിയുടെ നീതിബോധം ന്യായവാദം എല്ലാം അഭിനന്ദനീയം .. പക്ഷെ ഇതൊക്കെയായി വെളിയിലിറങ്ങിയാല്‍ പലര്‍ക്കും തോന്നിയപൊലെ ഇതിനു ഒരു അഞ്ച്‌ മിനിട്ട്‌ കൂടുതലാന്നാ തോന്നുകയുള്ളൂ.. ഇതൊക്കെകൊണ്ട്‌ തന്നെ പലപ്പോഴും മൂടിപ്പുതച്ച്‌ ഉറങ്ങാന്‍ തോന്നാറുനിക്കും.

ആ ഡ്രൈവറു ചേട്ടന്റെ മറുപടി കൊള്ളാട്ടാ.. :)

ശ്രീ, ബസ്‌ ജീവനക്കാര്‍ (ചുരുങ്ങിയത്‌ ഡ്രൈവറും കണ്ടക്റ്റരും ) എല്ലാം ഇപ്പോള്‍ നല്ല വിദ്യഭ്യാസമുള്ളവര്‍ തന്നെ. ഒാരോ സ്ഥാനത്തെത്തുമ്പോള്‍ അതിന്റെതായ സ്വഭാവം കാണിക്കണ്ടെ..

വിത്യസ്തയായ പെണ്‍ കൊടിയുടെ മറ്റു പോസ്റ്റുകളും പിന്നെ വായിക്കാം.

ചാളിപ്പാടൻ| chalippadan said...

ഒരു ജഗജാല കില്ലാഡിയെയാണു ഒരോറ്റ ഡയലൊഗ് കൊണ്ട് അടിച്ചിരുത്തിയെതെന്നു പാവം ഡ്രൈവറുണ്ടോ അരിയുന്നു. അല്ല.. സ്പെഷ്യൽ ക്ലാസ്സിനും സിനിമക്കും ഒക്കെ പോകുമ്പോൾ 50 പൈസ തന്നെയാ കൊടുക്കുന്നത്!
പോസ്റ്റ് നന്നായിട്ടുണ്ട്.

വരവൂരാൻ said...

ചെറുപ്പത്തിൽ പാബിൻ കാവിൽ നിന്ന് അപ്പൂപ്പൻ താടികൾ പറന്നു വന്നിരുന്നതു കണ്ടിട്ടുണ്ട്‌ അതുകൊണ്ടു തന്നെ അതിനെ തൊടാൻ ഞങ്ങൾ കുട്ടികൾക്കു പേടിയായിരുന്നു. ഇപ്പോൾ ഈ അപ്പുപ്പൻ താടിയും സൂക്ഷികണല്ലോ

ഇന്നലെ മാഷ്‌ പറഞ്ഞു ...നമ്മള്‍ ഉറുമ്പുകളെ പോലെ ഐക്യപ്പെടണം എന്ന് said...

aadyaayittaannu penkodiyude blogilekk ethi nokkunnath ...ezhuthiya aalinte manasilaakkaan ee vaakukaliloode nadannaal mathi ennu thonni ....
kalangamillaatha varikal
aashamsakal

Kripssmart said...
This comment has been removed by the author.