4 Sep 2008

അരുതേ ...

പുറത്ത്‌ തോരാതെ പെയ്തുകൊണ്ടേയിരുന്ന മഴയുടെ വാചകമടിക്ക്‌ കാതോര്‍ത്തുക്കൊണ്ട് ഏതോ ഒരു ദിവസം കുറിച്ചിട്ടതാണീ വാക്കുകള്‍.

മഴയുമായി ഈ കവിതക്ക്‌ യാതൊരു ബന്ധവുമില്ലായിരിക്കാം കാഴ്ച്ചയില്‍.. പക്ഷെ മഴ പലപ്പോഴായി എനിക്കേകിയ വിസ്മയനീയ മുഹൂര്‍ത്തങ്ങളാണ്‌ എന്റെ ജീവിതത്തെ ഏകതാളത്തിന്റെ വൈരസ്യം അകറ്റി നിറപകിട്ടാര്‍ന്നതാക്കി മാറ്റുന്നത്‌. .. അത് വാത്സല്യം നിറഞ്ഞ ..കൊഞ്ചലുകളാകാം പ്രണയത്തിന്റെ പരിഭവമാകാം.. സ്നേഹത്തോടെയുള്ള വാക്കുകളാകാം.. അല്ലെങ്കില്‍ വെറും ഇഷ്ടത്തോടെയുള്ള പരിലാളനകളോ തലോടലുകളോ ആകാം.. എന്തായാലും.. അവയെല്ലാം എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്നതായി ഞാനറിയുന്നു..

(അറിയാതെ ഓര്‍മകള്‍ ഉണര്‍ത്തുന്ന മനോഹര നിമിഷങ്ങള്‍ എനിക്ക്‌ സമ്മാനിച്ച മഴയുടെ നനവുള്ള ആ സംഗീതത്തിന്‌ സമര്‍പ്പിക്കട്ടെ ഞാന്‍ ഈ വരികള്‍ …)

അരുതേ
അകലരുതേ കിനാക്കളേ ...
അരികില്‍ നിന്‍ മൃദു സ്പര്‍ശമില്ലയെങ്കില്‍
അകന്നു പോയേനേ ഞാന്‍
ഇരുള്‍ പരന്നതാമാ
മൃത്യുവിന്നരികിലേക്ക് ...

അരുതേ
കരയരുതേ മോഹങ്ങളേ...
വിരിയാകിലും നീയില്ലയെന്നാകില്‍
കരിഞ്ഞു പോയേനേ ഞാന്‍…
കണ്ണുനീര്‍ തീര്‍ക്കുന്നതാമാ
ചിത തന്‍ അഗ്നിയില്‍...

അരുതേ …
തളരരുതേ പ്രണയമേ...
നീയേകിയതാമാ മധുരപ്രതീക്ഷകളെന്നകം
കുളിര്‍പ്പിച്ചില്ലായെങ്കില്‍
മറന്നു പോയേനേ ഞാനി-
-തൊരു ജീവിതമെന്ന കാര്യം...

അരുതേ …
മറയരുതേ കാവ്യതോഴീ, എന്‍
തൂലികയില്‍ പിടയുമാ
അക്ഷരസഞ്ജയത്തില്‍ നിന്നും...
തകര്‍ന്നു പോയേനേ ഞാന്‍…
നിന്‍ തലോടലില്ലയെങ്കില്‍...

16 comments:

jayadev said...

Fabulous...
Keep the good work going on...

Indu said...

Ivideyum orithi mazha peytha pole..

Tony said...

ഇതു കിടിലം! ഇത്രക്കും ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിച്ചില്ല!
എനിക്ക് കവിത അധികം അറിഞ്ഞു കൂടാത്തത് കൊണ്ടുമാവാം! എന്തായാലും എനിക്കിഷ്ടപ്പെട്ടു!
ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട സ്ഥിതിക്ക് ഇനി പെണ്‍കൊടി-യില്‍ നിന്നുമുള്ള പ്രതീക്ഷകള്‍ കൂടി! ഇനി മുതല്‍ ആ ഒരു നിലവാരം പ്രതീക്ഷിക്കുന്നു! :) (ഇതു വരെ നീ എഴുതിയതെല്ലാം മോശമായിരുന്നു എന്നൊരു ധ്വനി വന്നുവോ? :) )

നരിക്കുന്നൻ said...

ഇതിൽ മഴയില്ലെന്നാര് പറഞ്ഞു.

ഈ നനുത്ത അക്ഷരക്കൂട്ടങ്ങൾ പെയ്തിറങ്ങുകയായിരുന്നു. മനസ്സിന്റെ ഭിത്തിയിലേക്ക് ഈ വരികൾ ഒലിച്ചിറങ്ങുകയായിരുന്നു.

ആശംസകൾ

കാന്താരിക്കുട്ടി said...

നന്നായിട്ടുണ്ട് പെണ്‍കൊടീ..നല്ല വരികള്‍ ! നല്ല ആശയം .ഇനിയും ധാരാളം എഴുതൂ..

smitha adharsh said...

മഴയുടെ സാന്നിധ്യമില്ലെന്കിലും വാക്കുകള്‍ കൊണ്ടു മഴ പെയ്യിച്ചല്ലോ...നന്നായി.

മാലാഖന്‍ | Malaghan said...

നഷ്ടമായിരുന്നൊരെന്‍
ദുഃഖങ്ങളൊക്കെയും
നിന്‍കയ്യക്ഷരങ്ങളില്‍
ഒളിഞ്ഞിരിക്കുന്നുവോ ?

നിസ്സംഗമാമെന്‍
പുറം പാളികള്‍ക്കുള്ളില്‍
ഞാനൊളിപ്പിച്ചൊരെന്‍
ശൂന്യതയൊക്കെയും,
പുറത്തെടുക്ക്വല്ലെ നീ,
നിന്‍ കൂട്ടക്ഷരങ്ങളാല്‍

അറിയാതെ നോവുന്നുഞാന്‍,
നിന്‍ വരികളില്‍ തട്ടി
എന്നോ മറന്നൊരെന്‍
മ്രുദു നൊമ്പരങ്ങളാല്‍ ...

aham said...

ആ തലക്കെട്ടില്ലേ... ആ അപ്പൂപ്പന്‍ താടിയുടെ പടം...

അത്‌ പെട തന്നെ.. പറയാതിരിക്കാന്‍ വയ്യ.

Rahul S. Nair said...

എന്‍
തൂലികയില്‍ പിടയുമാ
അക്ഷരസഞ്ജയത്തില്‍ നിന്നും...
മനോഹരമായ വരികള് ...


കുറച്ചു പിടി കിട്ടിയില്ലെന്കിലും ... ഭലേ ഭേഷ്

asha said...

chakkare,,
kalakki tto.. :)

ithrayum kaalam ezhuthi vecha oru kunnu kaaryangalille..
athellaam pathiye ittu thudangikko..
enthinaa ee gap??

dreamy eyes/അപരിചിത said...

കൊള്ളാം

ഇഷ്ടപ്പെട്ടു

ഇനിയും വരാം
:)

പെണ്‍കൊടി said...

@Jayadev
നന്ദി... ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു...
@Indu
ആ മഴ പെയ്തത്‌ ഇന്ദുവിന്റെ മനസ്സിലാണോ?
@Tony
ഇതു വരെ എഴുതിയതെല്ലാം മോശമായിരുന്നു എന്ന ധ്വനി ഉണ്ടായിരുന്നോ അതില്‍? ഏയ്‌.. ഇല്ലായിരുന്നു എന്ന്‌ തന്നെ വിശ്വസിക്കുന്നു.. എന്തായാലും പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ശ്രമിക്കുന്നതാണ്‌..
@നരിക്കുന്നന്‍
ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെയധികം നന്ദി.
@കാന്താരിക്കുട്ടി
അനുമോദനങ്ങള്‍ക്ക്‌ ഒരുപാട് നന്ദി.
@Smitha Adharsh
വാക്കുകള്‍ക്കൊണ്ട് മഴ പെയ്യിച്ചുവോ? എന്തായാലും ഈ അഭിപ്രായം പ്രചോദനം തരുന്നു
@മാലാഖന്‍
ആ വരികളില്‍ ദു:ഖം അനുഭവപ്പെട്ടുവോ? അഭിപ്രായങ്ങള്‍ക്ക്‌ നന്ദി
@Aham
നന്ദി.. ഗൂഗിളിന്‌ വലിയ കടപ്പാട്‌...! പിന്നെ ചെറിയൊരു പങ്ക്‌ എന്റെയും..
@Rahul
പലപ്പോഴും മനസ്സിലൂടെ ഓടി കളിക്കുന്ന അക്ഷരങ്ങള്‍ പേനയുടെ തുമ്പത്ത്‌ നിന്ന്‌ പുറത്തേക്ക്‌ വരാന്‍ കഷ്ടപ്പെടുന്നതായി തോന്നാറുണ്ട്... പക്ഷെ അതും കൂടി ഇല്ലായിരുന്നെങ്കിലോ...
@Asha
ഇതു വരെ എഴുതി കൂട്ടിയതൊന്നും ഇപ്പൊ എന്റെ പക്കല്‍ ഇല്ല..നാട്ടില്‍ പോയി തപ്പി നോക്കിയാല്‍ കിട്ടുമായിരിക്കും.. എന്തായാലും വരവു വെച്ചിരിക്കുന്നു...
@അപരിചിത
നന്ദി.. ഇനിയും വരണം...

RaFeeQ said...

നന്നായിട്ടുണ്ട്‌, നല്ല വരികള്‍, ആശംസകള്‍

bin said...

arutheyude avasana varikal...touching...

ഉപാസന || Upasana said...

I came to read this blog via your comment in Desadakan's blog.

Just had a look. Title and title photo seems very interesting.

Read your poem. n liked too.
"മറയരുതേ കാവ്യതോഴീ, എന്‍
തൂലികയില്‍ പിടയുമാ
അക്ഷരസഞ്ജയത്തില്‍ നിന്നും...
തകര്‍ന്നു പോയേനേ ഞാന്‍…
നിന്‍ തലോടലില്ലയെങ്കില്‍... "

Good lines...

aazamsakaL.
:-)
Upasana

വരവൂരാൻ said...

ഇതു വെറും പെൺകൊടിയല്ലാ ഒരു പെൺ കാടു തന്നെയാണു, മനോഹരമായിരിക്കുന്നു.